Blog
ശബരിമല കയറാനെത്തിയ കെ.പി ശശികലയെ മരക്കൂട്ടത്ത് പോലീസ് തടഞ്ഞു. രാത്രിയില്‍ സന്നിധാനത്ത് ഭക്തര്‍ക്ക് തങ്ങനാവില്ല എന്ന പോലീസ് നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചാണ് കെ.പി ശശികല ടീച്ചറുള്‍പ്പടെയുള്ള ഹിന്ദു ഐക്യവേദി നേതാക്കള്‍ മലകയറാൻ എത്തിയത്. ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കരുതല്‍ തടവിന്‍റെ ഭാഗമായി സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ...
നെടുമ്പാശ്ശേരിയില്‍ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് കേസ്. സമരങ്ങള്‍ നിരോധിച്ച വിമാനത്താവളത്തില്‍ മുദ്രവാക്യം വിളിക്കുകയും ധര്‍ണ നടത്തുകയും ചെയ്തതിനാണ് കേസ്. അതേസമയം തൃപ്തി ദേശായിക്കും കൂടെയുള്ളവര്‍ക്കുമെതിരെ നെടുമ്പാശേരി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങള്‍ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത...
കൊച്ചി: ശബരിമലയിൽ യഥാർത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതിയുടെ നിർദേശം. ശബരിമലയിൽ നടക്കുന്നത് എന്താണെന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. നടപടികൾ സുതാര്യമെങ്കിൽ എന്തിനാണ് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും കോടതി ചോദിച്ചു. മാധ്യമങ്ങൾക്ക് പോലീസിന്റെ...
സന്നിധാനം: തൃപ്തി ദേശായി ശബരിമലയില്‍ എത്തുന്നതിനെ എതിര്‍ത്ത് മാളികപ്പുറം മേല്‍ശാന്തി വി.എന്‍.അനീഷ് നമ്പൂതിരി . തൃപ്തി ദേശായിക്ക് ശബരിമല വരെ എത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. വിശ്വാസികള്‍ അതിന് അനുവദിക്കില്ല. യുവതീപ്രവേശനത്തെ ഇപ്പോഴും ശക്തമായി താന്‍ എതിര്‍ക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടരുതെന്നാണ് ആഗ്രഹമെന്നും അനീഷ് നമ്പൂതിരി പറഞ്ഞു.
പമ്പ: ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായി ഡ്രസ് കോഡ് പാലിക്കണമെന്ന് കർശന നിർദ്ദേശം. ഐജി വിജയ് സാക്കറയുടെതാണ് നിർദേശം. പോലീസ് ഉദ്യോഗസ്ഥർ തൊപ്പിയും ബെൽറ്റും ധരിച്ച് ഇൻസേർട്ട് ചെയ്തു നിൽക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോൾ സല്യൂട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പതിനെട്ടാം പടിയിലും സോപാനത്തും മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. നടപ്പന്തലിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കയ്യിൽ...
ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ പൊലീസുകാരന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു ജീവനൊടുക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ സോഹന്‍വീര്‍ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സെ​ക്ര​ട്ടേ​റി​യേ​റ്റി​ന്‍റെ വി​ഐ​പി പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ് സ്വ​യം വെ​ടി​വെ​ച്ച്‌ മ​രി​ച്ച​ത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ പത്തനംതിട്ട പൊലീസാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേസമയം തെറ്റു ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം...
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ത്യപ്തി ദേശായി വിമാനത്താവളത്തില്‍നിന്നുതന്നെ തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാര്‍. ശബരിമലയിലേക്ക് മാത്രമല്ല കൊച്ചിയിലെ ഹോട്ടലിലേക്ക് പോകാനും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.
വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടർന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നും കോട്ടയത്തേക്ക് പോകാൻ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്സികളൊന്നും ഓട്ടം പോകാൻ തയ്യാറാകുന്നില്ല. പ്രതിഷേധത്തെ ഭയന്നാണ് ടാക്സി ഡ്രൈവർമാർ യാത്രയ്ക്ക്...
തിരുവനന്തപുരം: തൃപ്തി ദേശായിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതെന്ന് ആരാണെന്ന് വ്യക്തമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ എങ്ങനെയെങ്കിലും യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരോ എല്‍ഡിഎഫോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.