ശമ്പളവും ഭക്ഷണവുമില്ല; ഇന്ത്യൻ സോഷ്യൽ ഫോറം ആറു മലയാളികൾക്ക് തുണയായി നാട്ടിലേക്കയച്ചു.

ശമ്പളവും ഭക്ഷണവുമില്ല; ഇന്ത്യൻ സോഷ്യൽ ഫോറം ആറു മലയാളികൾക്ക് തുണയായി നാട്ടിലേക്കയച്ചു.

180
0
SHARE

നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികളുടെ യാത്രാ രേഖകൾ ഇന്ത്യൻ സോഷ്യൽ ഫോറം ഖഫ്ജി ബ്ലോക് കമ്മിറ്റി അംഗം ഹനീഫ കൂവ്വപ്പാടി കൈമാറുന്നു.

ദമാം : ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായിരുന്ന 6 തൊഴിലാളികൾ ഇന്ത്യൻ സോഷ്യൽ ഫോറം ഇടപെടലിനെ തുടർന്ന് നാട്ടിലേക്കു തിരിക്കാനായി. ഖഫ്ജി യിലെ എ.ആർ.സി.ഇ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി തൊഴിലാളികളാണ് ശമ്പളവും ഭക്ഷണവുമില്ലാതെ ഏഴ് മാസത്തോളമായി ദുരിതമനുഭവിച്ചിരുന്നത്.
ഈ ദുരിത നിന്നും എങ്ങിനെയും രക്ഷപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖഫ്ജിയിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുമായി ഇവർ ബന്ധപ്പെടുകയും ഫോറം പ്രവർത്തതകരായ റഫീഖ് കുറിഞ്ഞിലക്കാട്, ഹനീഫ കുവ്വപ്പാടി എന്നിവരുടെ നേതൃത്വത്തിൽ കമ്പനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുകയും ചെയ്തതിനെ തുടർന്ന് സ്‌പോൺസറുടെ സാന്നിധ്യത്തിൽ കേസ് ഒത്തുതീർപ്പാക്കുകയും നാട്ടിലേക്ക് പോകാനുള്ള വഴി തെളിയുകയും ചെയ്തത്. ഒരു വർഷത്തിലധികമായി ഈ കമ്പനിയിൽ ജോലി ചെയ്തു വരുന്ന ഇവർക്ക് 2016 സെപ്റ്റംബർ മുതലുള്ള ശമ്പളവും ഭക്ഷണത്തിനുള്ള അലവൻസും ഓവർ ടൈമ് ജോലി ചെയ്തതും കൂടി 6 പേർക്കുമായി ഭീമമായ സംഖ്യയാണ് മലയാളികൾ നിയന്ത്രിക്കുന്ന കമ്പനി നൽകാനുണ്ടായിരുന്നത്. സുഹൃത്തുക്കളുടെയും സന്നദ്ധ പ്രവർത്തകരുടെയും കാരുണ്യത്താലായിരുന്നു ഭക്ഷണവും മറ്റും ഇവർക്കു ലഭിച്ചിരുന്നത്. നാട്ടിൽ വീട് ജപ്തി ഭീ ഷണിമുതൽ മുതൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് മിക്കവരും. രണ്ട് മാസത്തോളം സോഷ്യൽ ഫോറം പ്രവർത്തകരാണ് ഇവർക്കുള്ള താമസവും മറ്റ് പ്രാഥമിക സൗകര്യങ്ങളും നൽകിയിരുന്നത്. സോഷ്യൽ ഫോറത്തോടൊപ്പം ഖഫ്ജിയിലെ സാമൂഹ്യ പ്രവർത്തകനായ ജലീൽ കോഴിക്കോടും നിയമ സഹായത്തിനായി രംഗത്തുണ്ടായിരുന്നു. 6 പേർക്കുമുള്ള വിമാന ടിക്കറ്റുകൾ സാമൂഹ്യ പ്രവർത്തകനായ ഫൈസൽ അംജദാണ് സ്പോൺസർ ചെയ്തത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമ നടപടികളെല്ലാം പൂർത്തിയാക്കി എല്ലാവരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു.

NO COMMENTS

LEAVE A REPLY