പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി.

30
0
SHARE

തിരുവനന്തപുരം : ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ നടപടികള്‍ വിലയിരുത്തുന്നതിനും പ്രധാന മന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. ഉച്ചയ്ക്ക് ഒന്ന് അമ്പതിന് ഭാരതീയ വ്യോമ സേനയുടെ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ ജെ. മെഴ്‌സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രന്‍, സുരേഷ് ഗോപി എം.പി., മേയര്‍ വി.കെ. പ്രശാന്ത്, എംഎല്‍എ മാരായ ഒ.രാജഗോപാല്‍, വി.എസ്. ശിവകുമാര്‍ ,ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കളക്ടര്‍ കെ.വാസുകി, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വ്യോമ സേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ പ്രധാനമന്ത്രി കന്യാകുമാരിക്കു പോയി.

NO COMMENTS

LEAVE A REPLY