പ്രധാനമന്ത്രി പൂന്തുറയിലെത്തി.

പ്രധാനമന്ത്രി പൂന്തുറയിലെത്തി.

21
0
SHARE

തിരുവനന്തപുരം: ഓഖി ദുരന്തബാധിത മേഖലയായ പൂന്തുറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. പൂന്തുറയിലെ കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം 4.45ഓടെയായിരുന്നു പ്രധാനമന്ത്രി പൂന്തുറയിലെത്തിയത്. കേന്ദ്ര സർക്കാർ ഒപ്പമുണ്ടെന്നും കടലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുമെന്നും ക്രിസ്മസിന് മുൻപ് തന്നെ എല്ലാവരെയും വീട്ടിൽ തിരിച്ചെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, സംസ്ഥാനമന്ത്രിമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയവർ പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY