തീപിടിച്ച ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

തീപിടിച്ച ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

103
0
SHARE

ചോങ് ക്വിങ് : തീപിടിച്ച ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചൈനയിലെ ചോങ് ക്വിങ് പട്ടണത്തിലാണ് സംഭവം. 23 നില കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നപ്പോഴും ബാല്‍കണിയില്‍ തൂങ്ങിനിന്ന യുവാവിനെ പിന്നീട് ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ചൈനയിലെ ചോങ് ക്വിങ് പട്ടണത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഫ്ലാറ്റില്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നപ്പോള്‍ യുവാവ് കെട്ടിടത്തിനകത്ത് കുടുങ്ങി. 22 -ാം നിലയിലെ ഫ്ലാറ്റില്‍നിന്ന് ജനല്‍ വഴി പുറത്തേക്കിറങ്ങുന്നതിനിടെ മുകള്‍ നില പൂര്‍ണമായി കത്തിയമര്‍ന്നു. രക്ഷപ്പെടാനുള്ള വഴികളെല്ലാം ഓരോന്നോരോന്നായി അടഞ്ഞതോടെ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലായി യുവാവിന്റെ ജീവിതം. തീ നാളങ്ങള്‍ക്ക് മുന്നിലും അയാള്‍ മനസ്സാന്നിധ്യം കൈവിട്ടില്ല. തീക്കനലുകൾ ദേഹത്ത്​ വീണിട്ടും ബാൽകണിയിലെ പിടിവിട്ടില്ല. കാൽകൊണ്ട്​​ താഴത്തെ ഫ്ലാറ്റിന്റെ​ ജനൽച്ചില്ലുകള്‍ തകർത്ത് രക്ഷപ്പെടാന്‍ നടത്തിയ ശ്രമവും ഫലംകണ്ടില്ല. ഒടുവില്‍ കെട്ടിടത്തിലെ തീയണക്കാനെത്തിയ ഫയർ ഫോഴ്സ്​ ഉദ്യോഗസ്ഥര്‍ രക്ഷകരായി. ജനൽ പൊളിച്ച് താഴെയിറക്കി. മരണമുഖത്തുനിന്ന് അത്ഭുതകരമായി തിരിച്ചുവന്ന യുവാവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.

NO COMMENTS

LEAVE A REPLY