ഉഗ്രശേഷിയുള്ള ബോബുമായി എത്തിയ നാലംഗ ഗുണ്ടാസംഘം പിടിയിൽ.

ഉഗ്രശേഷിയുള്ള ബോബുമായി എത്തിയ നാലംഗ ഗുണ്ടാസംഘം പിടിയിൽ.

9
0
SHARE

ഉഗ്രശേഷിയുള്ള ബോബുമായി എത്തിയ നാലംഗ ഗുണ്ടാസംഘം പിടിയിൽ. ഇരിങ്ങാലക്കുട പൊറത്തുശ്ശേരി കല്ലട ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം
അലങ്കോലപ്പെടുത്തുന്നതിനും ആക്രമണം നടത്തുന്നതിനുമായി സംഘടിച്ച മയക്കുമരുന്ന് ക്വട്ടേഷൻ സംഘമാണ് വലയിലായത്. തളിയക്കോണം മണ്ടോമന വിഷ്ണു (20),
സഹോദരൻ വിശ്വൻ (18), തളിയക്കോണം
പള്ളാപ്പറമ്പിൽ രഞ്ജിത്ത് (24) എന്നിവരോടോപ്പം ഒരു കൗമാരക്കാരനുമാണ് അറസ്റ്റിലായത്.
വടിവാളുകളും മാരകായുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഇരിങ്ങാലക്കുട എസ്.എെ കെ.എസ്.സുശാന്തും സംഘവുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

NO COMMENTS

LEAVE A REPLY