കാസർകോട് സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും നടത്തി.

കാസർകോട് സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും നടത്തി.

9
0
SHARE

കാസർകോട് : കാസര്‍കോട് ജനമൈത്രി പോലീസിന്റെയും കടലോര ജാഗ്രതാ സമിതിയുടേയും ശിവാജി ഫ്രണ്ട്‌സ് ക്ലബ്ബ് ഗംഗാനഗറിന്റെ സഹകരണത്തോടെ സൗജന്യ വൈദ്യപരിശോധനയും, മരുന്ന് വിതരണവും നടത്തി. കാസര്‍കോട് എഎസ്പി: ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മനോഹരന്‍ അധ്യക്ഷനായിരുന്നു. കാസര്‍കോട് മുന്‍സിപ്പാലിറ്റി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മിസിരിയ ഹമീദ് മുഖ്യാഥിതിയായിരുന്നു. ഡിവൈഎസ്പി ഹരിചന്ദ്ര നായിക്, സിഐ: സി.എ അബ്ദുള്‍ റഹീം, കാസര്‍കോട് കോസ്റ്റല്‍ എസ്‌ഐ: പി. പ്രമോദ്, കാസര്‍കോട് എസ്‌ഐ: പി.അജിത് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഉമറ, ജനമൈത്രി സിആര്‍ഒ: കെപിവി രാജീവന്‍, ശിവാജി ഫ്രണ്ട്‌സ് ക്ലബ്ബ് സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗവ.താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരായ സുനില്‍ ചന്ദ്ര, അശ്വതി ഗോവിന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിമുക്തി ജില്ലാ കോഡിനേറ്റര്‍ എം.വി രഘു ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ക്ലബ്ബ് പ്രസിഡന്റ് നിഖില്‍ സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY