കെ.എസ്. ചിത്ര ‘ബാലനിധി’ ബ്രാന്‍ഡ് അംബാസഡർ.

കെ.എസ്. ചിത്ര ‘ബാലനിധി’ ബ്രാന്‍ഡ് അംബാസഡർ.

5
0
SHARE

തിരുവനന്തപുരം : സമൂഹത്തിന്റെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിന് നന്മയുടെ പക്ഷത്തുനില്‍ക്കുന്ന എല്ലാവരുടെയും സഹായം തേടുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ശ്രദ്ധയാവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി സംസ്ഥാനസര്‍ക്കാര്‍ ആരംഭിക്കുന്ന ബാലനിധി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ഗായിക കെ.എസ്. ചിത്രയെ പ്രഖ്യാപിച്ചും വിജ്ഞാനദീപ്തി പദ്ധതി ഉദ്ഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു മന്ത്രി. ബന്ധുക്കളില്‍ നിന്നുപോലും കുട്ടികള്‍ക്ക് സംരക്ഷണം കിട്ടാത്ത ഇക്കാലത്ത് ചിത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി കുട്ടികളുടെ സംരക്ഷണത്തിന് ഏറെ സഹായകമാവുമെന്നും മന്ത്രി പറഞ്ഞു.
വനിതാ, ശിശു വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുന്ദരി സി. സ്വാഗതം പറഞ്ഞ യോഗത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി അധ്യക്ഷത വഹിച്ചു. ബാലനിധി ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്. ചിത്ര മറുപടി പ്രസംഗം നടത്തുകയും കുട്ടികളുടെ ആവശ്യപ്രകാരം ഗാനമാലപിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി. ബാബു, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY