മഞ്ചേശ്വരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു.

മഞ്ചേശ്വരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു.

7
0
SHARE

കാസർകോട് : മഞ്ചേശ്വരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. മരിച്ചത് കാസര്‍കോട് പെസോട്ട് സ്വദേശികള്‍. ഉച്ചക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. ആമിന(50), സഹോദരി ആയിഷ(40), ആയിഷയുടെ മൂന്നുവയസുകാരനായ മകന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
മംഗലാപുരത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ കടന്നുപോയതിന് ശേഷം മറു വശത്തെ പാളത്തിലൂടെ എഞ്ചിന്‍ കടന്നുവന്നപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ മംഗല്‍ പാഡിയിലെ ആശുപത്രിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY