കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണം.

കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണം.

12
0
SHARE

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണം. കൊല്ലം കടയ്ക്കൽ കോട്ടുങ്കലിൽവച്ചാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. അദ്ദേഹം പോലീസിൽ പരാതിയും നൽകി. കോട്ടുങ്കലിലെ ഒരു വായനശാല സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെ വടയമ്പാടി ജാതി മതിൽ സമരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തിനെതിരെ കൈയേറ്റമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വടയമ്പാടി ജാതി മതിലിനെക്കുറിച്ച് സംസാരിച്ചതിനെ തുടർന്നാണ് തനിക്കെതിരേ ആക്രമണമുണ്ടായതെന്നാണും ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY