പവർ ബാങ്കിന് തീപിടിച്ചതിനെത്തുടർന്ന് വിമാനം പറന്നത് മൂന്നു മണിക്കൂർ വൈകി.

പവർ ബാങ്കിന് തീപിടിച്ചതിനെത്തുടർന്ന് വിമാനം പറന്നത് മൂന്നു മണിക്കൂർ വൈകി.

6
0
SHARE

ബെയ്ജിങ്: വിമാന യാത്രക്കാരിലൊരാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ചതിനെത്തുടർന്ന് വിമാനം പറന്നത് മൂന്നുമണിക്കൂർ വൈകി. വിമാനം പറക്കാൻ തയ്യാറെടുക്കുമ്പോഴാണ് ലഗേജ് കാരിയറിൽ സൂക്ഷിച്ചിരുന്ന ബാഗിലെപവർ ബാങ്കിൽ തീ പിടിച്ചത്. ബാഗിലേക്ക് തീ പടർന്നു പിടിച്ചതോടെ യാത്രക്കാരും വിമാന ജീവനക്കാരും പരിഭ്രാന്തരായി. കുപ്പിവെള്ളവും ഗ്ലാസ്സുകളിലെ ജ്യൂസുമുപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ തീ അണയ്ക്കുകയായിരുന്നു. സമയോചിത നടപടി മൂലം അപകടം ഒഴിവായി.

NO COMMENTS

LEAVE A REPLY