ബോസ്‌നിയന്‍ അംബാസിഡര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

ബോസ്‌നിയന്‍ അംബാസിഡര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

6
0
SHARE

തിരുവനന്തപുരം : ഇന്ത്യയിലെ ബോസ്‌നിയന്‍ അംബാസിഡര്‍ സബിത് സുബാസിക് മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസില്‍ സന്ദര്‍ശിച്ചു. വിനോദസഞ്ചാര മേഖലയില്‍ ബോസ്‌നിയയുമായി സഹകരിക്കുന്നതിനുളള സാധ്യതകള്‍ ആരായണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും കേരളവുമായി സഹകരിക്കാന്‍ കഴിയും. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഇതിലൂടെ അവസരമൊരുങ്ങും. മുഖ്യമന്ത്രി ബോസ്‌നിയ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY