സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പിതാവ്.

സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പിതാവ്.

11
0
SHARE

പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പിതാവ് സിറാജുദ്ദീന്‍. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. മുമ്പ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായിരുന്ന പ്രതികള്‍ പിന്നീട് സിപിഎമ്മിലും പിന്നീട് സിപിഐയിലുമായി ചേരുകയായിരുന്നെന്നും മുസ്‌ലിം ലീഗ് നഗരസഭ കൗണ്‍സിലര്‍ കൂടിയായ സിറാജുദ്ദീന്‍ പറഞ്ഞു.
സഫീറും കേസിലെ പ്രതികളും തമ്മില്‍ നേരത്തെ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. അന്ന് പള്ളിക്കമ്മിറ്റി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY