മട്ടന്നൂരിൽ വാഹനാപകടത്തിൽ മരിച്ച അർഷാദിന്റെ മരണത്തിൽ നടൻ ദുൽഖർ സൽമാന്റെ അനുശോചനം.

മട്ടന്നൂരിൽ വാഹനാപകടത്തിൽ മരിച്ച അർഷാദിന്റെ മരണത്തിൽ നടൻ ദുൽഖർ സൽമാന്റെ അനുശോചനം.

9
0
SHARE

കണ്ണൂർ : മട്ടന്നൂരിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രശസ്ത നടൻ ദുൽഖർ സൽമാൻ. കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച മട്ടന്നൂർ സ്വദേശി
ഹർഷാദിന്റെ ആകസ്മിക മരണത്തെ തുടർന്നാണ് ദുൽഖറിന്റെ ഇംഗ്ളീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റ്. ‘ഹർഷാദിന്റെ വേര്‍പാടിൽ അതീവ ദു:ഖമുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും ഓൺലൈൻ പിന്തുണയും എല്ലാം കാണാറുണ്ട്. ഹര്‍ഷാദ് വളരെ സ്നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു എന്ന് താരം ഫെയ്സ് ബുക്കില്‍ കുറിച്ചു. ഹർഷാദിന്റെ ആകസ്മിക വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നു എന്നും ദുൽഖർ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

NO COMMENTS

LEAVE A REPLY