എളയാവൂർ സി.എച്ച്. സാന്ത്വന കേന്ദ്രത്തിൽ അന്തേവാസികളെ സ്വന്തം രക്ഷിതാക്കളെ പേലെ പരിചരിക്കുന്ന പ്രവർത്തനം എല്ലാവർക്കും മാതൃക...

എളയാവൂർ സി.എച്ച്. സാന്ത്വന കേന്ദ്രത്തിൽ അന്തേവാസികളെ സ്വന്തം രക്ഷിതാക്കളെ പേലെ പരിചരിക്കുന്ന പ്രവർത്തനം എല്ലാവർക്കും മാതൃക : വി.കെ.അബ്ദുൾ ഖാദർ മൗലവി.

14
0
SHARE
(ഹരിത താരകം വാട്സപ്പ് കൂട്ടായ്മ ഹോപ്പ് വാലിക്കായി നൽകുന്ന ആദ്യ ഗഡു ഹരിത താരകം പ്രവർത്തകർ വി.കെ.അബ്ദുൾ ഖാദർ മൗലവിക്ക് കൈമാറുന്നു)

വാരം :  വായുവെന്ന പോലെ മാരകരോഗങ്ങൾ പെരുകുന്ന ഇക്കാലത്ത് സാന്ത്വന പ്രവർത്തനങ്ങൾ പുതിയ ലോകത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. സമുഹത്തിൽ നാം കാണുന്ന അനാഥത്വം ഏറെ വേദനിപ്പിക്കുന്നതാണ്. എന്നാൽ എളയാവൂർ സി.എച്ച്.സെന്ററിനു കീഴിലുള്ള സാന്ത്വന കേന്ദ്രത്തിൽ അന്തേവാസികളെ സ്വന്തം രക്ഷിതാക്കളെ പേലെ പരിചരിക്കുന്ന പ്രവർത്തനം എല്ലാവർക്കും മാതൃകയാണെന്നും സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുൾ ഖാദർ മൗലവി പ്രസ്താവിച്ചു. എളയാവൂർ സി.എച്ച്.സെന്റെറിന്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന “ഹോപ്പ് വാലി “പാലിയേറ്റീവ് കെയർ ഭവന പദ്ധതിയുടെ ഇംപ്ലിമെന്റേഷൻ കമ്മിറ്റി രൂപീകരണ യോഗം വാരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തന രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറേക്കാലമായി പ്രസ്തുത സി.എച്ച് സെന്റർ നടത്തിവരുന്ന വളരെ മഹത്തായ ബഹുമുഖ സേവന പ്രവർത്തനങ്ങൾ ഏറേ ശ്ലാഘനീയവും മാതൃകാപരവുമാണെന്നും  ഉത്തര മലബാറിലെ ആദ്യ കാൻസർ പാലിയേറ്റീവാകാൻ പോകുന്ന ഹോപ്പ് വാലിയെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും മാത്യകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സി.എച്ച്.സെന്ററുകളെ സംരക്ഷിക്കൽ സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാണിയൂർ അഹമ്മദ് മുസ്ല്യാർ, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ, വി.കെ അബ്ദുൽഖാദർ മൗലവി, പി.കുഞ്ഞിമുഹമ്മദ്, അഡ്വ.ടി.പി.വി.കാസിം, പി.കെ.ഇസ്മത്ത്, അനസ് മൗലവി എന്നിവർ മുഖ്യ രക്ഷാധികരികളായി കൊണ്ട് 101 അംഗ കമ്മിറ്റി രൂപീകരിച്ചു. പ്രസ്തുത ചടങ്ങിൽ വച്ച് ഹരിത താരകം വാട്സപ്പ് കൂട്ടായ്മ ഹോപ്പ് വാലിക്കായി നൽകുന്ന ആദ്യ ഗഡു ഹരിത താരകം പ്രവർത്തകർ വി.കെ.അബ്ദുൾ ഖാദർ മൗലവിക്ക് കൈമാറി. സത്താർ എഞ്ചിനിയറുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മുഖ്യാഥിതിയായി സയ്യിദ് ഫസൽ ഉമർ ബാഫഖി തങ്ങൾ, കൊയിലാണ്ടി പങ്കെടുത്തു. ജില്ലാ ലീഗ് പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ്, സീനിയർ വൈസ് പ്രസിഡണ്ട് അഡ്വ.ടി.പി.വി.കാസിം, കേരള സംസ്ഥാന വഖഫ് ബോർഡ് മെമ്പർ അഡ്വ.പി.വി.സൈനുദ്ദീൻ, സി.എറമുള്ളാൻ, റഫീഖ് പുറത്തിൽ, സി.എച്ച്.മുഹമ്മദ് അഷ്റഫ്, കെ.എം.ഷംസുദ്ദീൻ, നസീർ ഹാജി, പി.പി.ഖാലിദ് ഹാജി, എൻ.കെ.മഹമൂദ്, ഉമ്മർ പുറത്തീൽ തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY