മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു;മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍.

മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു;മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍.

12
0
SHARE

പാലക്കാട് : മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ ഗുണ്ടാ അക്രമം; എം.എസ്.എഫ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. മണ്ണാര്‍ക്കാട് നഗരമധ്യത്തിലാണ് എം.എസ്.എഫ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത്. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്‌ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകന്‍ സഫീര്‍ (23) ആണ് മരണപ്പെട്ടത്.
കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിക്കുകയാണ്. സ്ഥലത്തു പോലീസ് കാവലേര്‍പ്പെടുത്തി. നേരത്തെ സിറാജുദീന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവവുണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ മുസ്‌ലിംലീഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.

NO COMMENTS

LEAVE A REPLY