കൊരങ്ങിണി മലയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

കൊരങ്ങിണി മലയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

10
0
SHARE

തൊടുപുഴ: തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ കൊരങ്ങിണി മലയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. മീശപ്പുലിമല സന്ദര്‍ശിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും കോളജ് വിദ്യാര്‍ഥികളുമടങ്ങിയ സംഘമാണ് കാട്ടുതീയില്‍ അകപ്പെട്ടത്. സേലം, ഈറോഡ് എന്നിവിടങ്ങളിലെ ഐ ടി ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെണ്‍കുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ പന്ത്രണ്ട് പേരുമാണ് വനത്തില്‍ അകപ്പെട്ടതെന്നാണ് വിവരം.

മൂന്നാറില്‍ നിന്ന് ഉദ്ദേശം അറുപത് കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെയും താഴ്‌വരയിലെ കൊരങ്ങിണി വനത്തിലാണ് സംഭവം. ഇന്നലെ വൈകീട്ട് ആറിനാണ് വിദ്യാര്‍ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടതായി അറിയുന്നത്. ഉടന്‍ എസ്റ്റേറ്റിലെ തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് കുതിച്ചു.

NO COMMENTS

LEAVE A REPLY