ജനക്കൂട്ടത്തിന്റെ മർദനമേറ്റു മരിച്ച മധുവിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു.

ജനക്കൂട്ടത്തിന്റെ മർദനമേറ്റു മരിച്ച മധുവിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു.

9
0
SHARE

അട്ടപ്പാടി: ജനക്കൂട്ടത്തിന്റെ മർദനമേറ്റു മരിച്ച മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പ്രതികൾക്ക് ജാമ്യം നല്കരുതെന്ന് മധുവിന്റെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പരമാവധി കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി അവർക്ക് ഉറപ്പ് നല്കി. കൊലപാതകികൾക്ക് പരമാവധി ശിക്ഷ ലഭിക്കാൻ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് മുഖ്യമന്ത്രി മധുവിന്റെ കുടുംബാംഗങ്ങൾക്ക് ഉറപ്പ് നല്കിയത്. തിങ്കളാഴ്ച്ച കേസ് പരിഗണിക്കുമ്പോൾ അറസ്റ്റിലായവർക്ക് ജാമ്യം നല്കരുതെന്ന നിലപാടാണ് സർക്കാർ അഭിഭാഷകൻ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.രാവിലെ 10.20 ന് എത്തിയ മുഖ്യമന്ത്രി 15 മിനിറ്റോളം മുഖ്യമന്ത്രി മധുവിന്റെ വീട്ടിൽ ചെലവഴിച്ചു. മന്ത്രി കെ.കെ ശൈലജ, എം.ബി രാജേഷ് എം.പി, എം.ഷംസുദ്ദീൻ എം.എൽ.എ, പി.കെ ശശി എം.എൽ.എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY