പഞ്ചാബി ആല്‍ബം ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ്.

പഞ്ചാബി ആല്‍ബം ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ്.

5
0
SHARE

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് പഞ്ചാബി ആല്‍ബം ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ്. 2003ലുണ്ടായ കേസില്‍ പട്യാല കോടതിയുടേതാണ് ഉത്തരവ്.
ഉത്തരവ്. ദലേര്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങ്ങും ചേര്‍ന്ന് അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയച്ചുവെന്നാണ് കേസ്. 1998 ലും 99 ലുമാണ് ഇവര്‍ രണ്ട് സംഘങ്ങളെ അമേരിക്കയിലേക്ക് കടത്തിയത്. ബക്ഷിഷ് സിങ് എന്നയാളുടെ പരാതിയിലാണ് സഹോദരങ്ങള്‍ക്കെതിരെ പട്യാല പൊലിസ് കേസെടുത്തത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള ദലേര്‍ മെഹന്ദിയുടെ ഓഫീസുകളില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. സഹോദരങ്ങള്‍ക്ക് പണം ലഭിച്ചത് അടക്കമുള്ളവയുടെ രേഖകളാണ് പിടിച്ചെടുത്തത്.

NO COMMENTS

LEAVE A REPLY