പുത്തൻ സിനിമകളുടെ വ്യാജ പകർപ്പുകൾ ഇറക്കി കോടികൾ സമ്പാദിക്കുന്ന തമിഴ് റോക്കേർസിന്റെ പ്രധാന അഡ്മിനും കൂട്ടാളികളും...

പുത്തൻ സിനിമകളുടെ വ്യാജ പകർപ്പുകൾ ഇറക്കി കോടികൾ സമ്പാദിക്കുന്ന തമിഴ് റോക്കേർസിന്റെ പ്രധാന അഡ്മിനും കൂട്ടാളികളും അറസ്റ്റിൽ.

7
0
SHARE

ചെന്നൈ : തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിന്റെ പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്റി പൈറസി സെൽ അറസ്റ്റ് ചെയ്തു.
തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി (24) കൂട്ടാളികളായ സുരേഷ് (24), ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു (24),ഡിവിഡി റോക്കേഴ്സ് ഉടമകളായ സ്വദേശികള്‍ ജോണ്‍സണ്‍(30), മരിയ ജോണ്‍ (22) തുടങ്ങിയവരാണ് പിടിയിലായത്.

NO COMMENTS

LEAVE A REPLY