ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണം: വിവരം ശേഖരിക്കുന്നു.

ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണം: വിവരം ശേഖരിക്കുന്നു.

7
0
SHARE

കണ്ണൂർ : ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്കിലെ വളപട്ടണം വില്ലേജിലെ ഭൂമി ഉടമസ്ഥത സംബന്ധിച്ച സമഗ്ര വിവരശേഖരണ പരിപാടി 16, 17 തീയതികളില്‍ നടക്കും. ഭൂമി ഉടമസ്ഥരുടെ വിശദ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ വിവിധ കേന്ദ്രത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ പരിശോധന നടത്തി സ്വീകരിക്കും. ഫോറങ്ങള്‍ വില്ലേജ് ഓഫീസ്, കുടുംബശ്രീ യൂണിറ്റുകള്‍, വില്ലേജ് പരിധിയിലെ അംഗന്‍വാടികള്‍, വാര്‍ഡ് അംഗങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സല്‍ ആധാരം, 2017-18 ലെ ഭൂനികുതി രശീതി, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരിശോധന വേളയില്‍ ഹാജരാക്കേണ്ടതാണ്.

NO COMMENTS

LEAVE A REPLY