ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.

ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.

8
0
SHARE

കണ്ണൂർ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. തില്ലങ്കേരി സ്വദേശി ദീപുവെന്ന ദീപ് ചന്ദ്, ചാലോട് സ്വദേശി ബൈജു എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തിലുള്‍പ്പെട്ട ആളാണ് പിടിയിലായ ദീപ് ചന്ദ്, ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചതിനാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.

NO COMMENTS

LEAVE A REPLY