ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച: പോലീസ് അന്വേഷണം തുടങ്ങി.

ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച: പോലീസ് അന്വേഷണം തുടങ്ങി.

8
0
SHARE

തിരുവനന്തപുരം: സംസ്ഥാന ഹയർ സെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 21-ന് നടത്തിയ ഫിസിക്സ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തി വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചതായാണ് പരാതി. തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർക്ക് വാർട്ട്സ് ആപ്പ് വഴി ഇതു ലഭിച്ചതിനെത്തുടർന്ന് അദ്ദേഹം അത് ഹയർ സെക്കൻഡറി ജോയ്ന്റ് ഡയറക്ടർക്ക് തുടർ നടപടിക്കായി അയച്ചു. ഇതെത്തുടർന്ന് ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു.

NO COMMENTS

LEAVE A REPLY