ജീവനക്കാര്‍ കുട്ടികളെ ഓഫീസിലേക്ക് കൊണ്ടുവരുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍.

ജീവനക്കാര്‍ കുട്ടികളെ ഓഫീസിലേക്ക് കൊണ്ടുവരുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍.

14
0
SHARE

തിരുവനന്തപുരം: അവധിക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫീസില്‍ കൊണ്ടിരുത്തി ഓഫീസ് പ്രവര്‍ത്തനം അവതാളത്തിലാക്കാതിരിക്കാനാവശ്യമായ ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്. ഉത്തരവിറക്കിയ ശേഷം 30 ദിവസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
സാധാരണക്കാര്‍ തങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നത്. അവധികാലമായതോടെ ഉദേ്യാഗസ്ഥരുടെ കസേരയും മേശയും കൈയടക്കുന്നത് കുട്ടികളാണെന്ന് പരാതിയുണ്ട്. ഉദേ്യാഗസ്ഥര്‍ക്ക് അനുവദിച്ചിരിക്കുന്ന കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കുന്നതും കുട്ടികളാണ്. ഫയല്‍ ബോര്‍ഡുകളും സര്‍ക്കാര്‍ പേപ്പറുമാണ് കുട്ടികള്‍ക്ക് പടം വരയ്ക്കാന്‍ നല്‍കുന്നത്.

NO COMMENTS

LEAVE A REPLY