തിങ്കളാഴ്ച സംസ്ഥാനത്ത്‌ ഹര്‍ത്താലിന് ദളിത് സംഘടനകളുടെ ആഹ്വാനം.

തിങ്കളാഴ്ച സംസ്ഥാനത്ത്‌ ഹര്‍ത്താലിന് ദളിത് സംഘടനകളുടെ ആഹ്വാനം.

13
0
SHARE

കോട്ടയം: ദളിത് സംഘടനകളുടെ സംയുക്ത സമിതി തിങ്കളാഴ്ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചു കൊന്ന സംഭവത്തിൽ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക, കൊലക്കുറ്റത്തിന് കേസ് എടുക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അമ്പത് ലക്ഷം വീതം നഷ്ടപരിഹാരം നൽകുക, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം പൂർവസ്ഥിതിയിലാക്കാൻ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി, അഖില കേരള ചേരമർ ഹിന്ദു മഹാസഭ, നാഷണൽ ദളിത് ലിബറേഷൻ ഫ്രണ്ട്, ദളിത് ഹ്യൂമൻ റൈറ്റ് മൂവ്മെന്റ്, കേരള ചേരമർ സംഘം, സോഷ്യൽ ലിബറേഷൻ ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാൽ, പത്രം, ആശുപത്രി. മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി സംഘടനാ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

NO COMMENTS

LEAVE A REPLY