ട്രാഫിക് ഡ്യൂട്ടിക്കിടെ റോഡിലൂടെ കടന്നുപോകുന്ന പെൺകുട്ടികളെ മനഃപ്പൂർവം സ്‌പർശിക്കാൻ ശ്രമിച്ച ഹോംഗാർഡ് അറസ്റ്റിൽ.

ട്രാഫിക് ഡ്യൂട്ടിക്കിടെ റോഡിലൂടെ കടന്നുപോകുന്ന പെൺകുട്ടികളെ മനഃപ്പൂർവം സ്‌പർശിക്കാൻ ശ്രമിച്ച ഹോംഗാർഡ് അറസ്റ്റിൽ.

31
0
SHARE

കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്കിടെ റോഡിലൂടെ കടന്നുപോകുന്ന പെൺകുട്ടികളെ മനഃപ്പൂർവം സ്‌പർശിക്കാൻ ശ്രമിച്ചതിനു ഹോംഗാർഡിനെ അറസ്റ്റു ചെയ്തു. തേവരയിൽ ട്രാഫിക് നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയ ഹോം ഗാർഡ് ശിവകുമാറാണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരക്കേറിയ റോഡിലൂടെ പോകുന്ന സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്ന ഹോംഗാർഡിന്‍റെ വീഡിയോ എന്ന തലക്കെട്ടോടെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കേരള പൊലീസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലടക്കം ഇയാൾക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഹോംഗാർഡ് ശിവകുമാറാണെന്ന് കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY