ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു.

ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു.

79
0
SHARE

പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. അറസ്റ്റിലായ ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഇനി ജാമ്യത്തിനായി ബിഷപ്പിന് ഹൈക്കോടതിയെ സമീപിക്കണം. 24 ന് ഉച്ചക്ക് 2.30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇതിനകം തെളിവെടുപ്പ് പൂർത്തിയാക്കണം. മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാൽ രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് വീണ്ടും ബിഷപ്പിനെ കോടതിയിൽ ഹാജരാക്കാനും നിർദേശം നൽകി.

NO COMMENTS

LEAVE A REPLY