ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരി.

ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരി.

30
0
SHARE

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായതിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ ഭീഷണിയുണ്ടെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി പരാതി നൽകി. ഫ്രാങ്കോയുടെ അനുയായികൾ വധഭീഷണി ഉൾപ്പെടെ ഉയർത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി കാലടി സർക്കിൾ ഇൻസ്പെക്ടർക്കാണ് പരാതി നൽകിയിട്ടുള്ളത്. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് എറണാകുളത്ത് നടന്ന സമരത്തിൽ നിരാഹാരമിരുന്ന സ്ത്രീയാണ് പരാതിക്കാരി.

NO COMMENTS

LEAVE A REPLY