വൃദ്ധസദനത്തിലെ മരണം ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

വൃദ്ധസദനത്തിലെ മരണം ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

20
0
SHARE

മലപ്പുറം ; തവനൂരിലെ സർക്കാർ വൃദ്ധസദനത്തിൽ നാലു അന്തേവാസികൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടു ദിവസത്തിനുള്ളിൽ നാലു പേർ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജില്ലാ കലക്ടർ,പൊലീസ് മേധാവി,സാമൂഹ്യനീതി ഓഫീസർ എന്നിവർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.വൃദ്ധസദനത്തിലെ ആരോഗ്യ പരിശോധന,ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തും.

NO COMMENTS

LEAVE A REPLY