കെപിസിസി ഭാരവാഹികൾ നാളെ ചുമതലയേൽക്കും.

കെപിസിസി ഭാരവാഹികൾ നാളെ ചുമതലയേൽക്കും.

84
0
SHARE

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയും വർക്കിങ് പ്രസിഡന്‍റുമാരും പ്രചാരണവിഭാഗം തലവനും വ്യാഴാഴ്‌ച ചുമതലയേൽക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അധ്യക്ഷൻ എം.എം. ഹസൻ മുല്ലപ്പള്ളി രാമചന്ദ്രന് അധികാരം കൈമാറും. കെ.സുധാകരൻ, എം.ഐ. ഷാനവാസ് എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ വർക്കിങ് പ്രസിഡന്‍റുമാരായും പ്രചാരണവിഭാഗം ചെയർമാനായി കെ.മുരളീധരൻ എംഎൽഎയും ചുമതലയേൽക്കും. പ്രവർത്തക സമിതി അംഗങ്ങളായ എ.കെ. ആന്‍റണി, ഉമ്മൻ ചാണ്ടി, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ‌വൈകിട്ട് ആറിന് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയിൽ കെപിസിസി രാഷ്‌ട്രീയകാര്യസമിതി യോഗവും നടക്കും. ഇന്നുച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന് തിരുവനന്തപുരം ഡിസിസി സ്വീകരണവും നൽകും.

NO COMMENTS

LEAVE A REPLY