യന്ത്രം വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.

യന്ത്രം വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.

37
0
SHARE

നോയ്ഡ: പ്ലാസ്റ്റിക്ക് ഫാക്ടറിയിലെ കൂറ്റൻ യന്ത്രം വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. നോയ്ഡയിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. 25 കാരനായ വാജിദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നോയ്ഡയിലെ സ്പെഷൽ ഇക്കണോമിക്ക് സോണിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് സംഭവം. പ്ലാസ്റ്റിക്ക് വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയിലെ ബ്ലേഡുകൾ നിറഞ്ഞ കൂറ്റൻ യന്ത്രം വൃത്തിയാക്കുകയായിരുന്നു വാജിദ്.ഇത് ശ്രദ്ധിക്കാതെ ഫാക്ടറിയിലെ ഏതോ ജോലിക്കാരൻ യന്ത്രം പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വാജിദ് അതിനകത്ത് കുടുങ്ങുകയായിരുന്നു. ഉടൻ യന്ത്രം ഓഫ് ചെയ്ത് ഇയാളെ പുറത്തെടുത്തെങ്കിലും അതിനോടകം മരിച്ചു. വിവരമറിഞ്ഞ് പോലീസും വാജിദിന്റെ കുടുംബാംഗങ്ങളും സ്ഥലത്തെത്തി. ബീഹാർ സ്വദേശികളായ വാജിദും കുടുംബവും ജോലി അന്വേഷിച്ച് നോയിഡയിൽ എത്തിയവരാണ്. വാജിദിന്റെ സഹോദരന്റെ പരാതിയെ തുടർന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിന്റെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറകൾ പതിഞ്ഞിട്ടുണ്ട്.

NO COMMENTS

LEAVE A REPLY