ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതി.

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതി.

68
0
SHARE

ന്യൂഡൽഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതി. പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ചട്ടം കോടതി റദ്ദാക്കി. സ്ത്രീകള്‍ പുരഷന്മാരേക്കാള്‍ താഴ്ന്നവരല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ചരിത്രപരമായ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.വിശ്വാസത്തിന്റെ കാര്യത്തില്‍ ശാരീരികാവസ്ഥകള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും ആര്‍ത്തവ കാലത്ത് ശബരിമലയില്‍ പ്രവേശനം പാടില്ലെന്നത് സംബന്ധിച്ച് ആചാരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. അഞ്ചു ജഡ്ജിമാരില്‍ നാലുപേരും സ്ത്രീകള്‍ക്ക് മലചവിട്ടാം എന്ന അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു.

NO COMMENTS

LEAVE A REPLY