റോഡ് സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം വേണം; ജില്ലാ വികസന സമിതി യോഗം

റോഡ് സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം വേണം; ജില്ലാ വികസന സമിതി യോഗം

62
0
SHARE

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ വാസുകിയുടെ അധ്യക്ഷതയില്‍ ജില്ലാ വികസന സമിതി യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണെന്ന് യോഗം വിലയിരുത്തി. റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള ഭാഗങ്ങളില്‍ യാത്രക്കാരെ ബോധവല്‍ക്കരിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ കെ. ആന്‍സലന്‍ എം.എല്‍.എ പറഞ്ഞു. ആര്‍.ടി.ഒയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.
ക്‌ളാസ് 3 ജീവനക്കാര്‍ക്ക് ആറു ദിവസത്തെ മലയാളം കംപ്യൂട്ടിംഗ് പരിശീലനം നിര്‍ബന്ധമാക്കും. 30 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക. വകുപ്പിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലാകും ജീവനക്കാരെ പരിശീലനത്തിനയയ്ക്കുന്നത്. ക്ലാസ് 3 ജീവനക്കാരുടെ പട്ടിക അടിയന്തരമായി നല്‍കണമെന്നും വകുപ്പു മേധാവികളോട് യോഗം ആവശ്യപ്പെട്ടു.
പ്രളയത്തിനു ശേഷം ആദ്യമായാണ് ജില്ലാ വികസന സമിതി യോഗം ചേരുന്നത്. കഴിഞ്ഞ യോഗ നടപടിയിന്മേലുള്ള തുടര്‍ നടപടികളും ഇന്നലെ ചേര്‍ന്ന വികസന സമിതി യോഗം അവലോകനം ചെയ്തു. എം.എല്‍.എ മാരായ ഡി.കെ. മുരളി, ഐ.ബി. സതീഷ്, കെ. മുരളീധീരന്‍, അസിസ്റ്റന്റ് കളക്ടര്‍ ജി. പ്രിയങ്ക, എ.ഡി.എം വി.ആര്‍. വിനോദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY