ശബരിമല: പുനഃപരിശോധനാ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ശബരിമല: പുനഃപരിശോധനാ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

77
0
SHARE

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പുനഃപരിശോധന ഹർജി നൽകുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന് സ്വതന്ത്ര്യമായ തീരുമാനം എടുക്കാം. സർക്കാരിന്റെ നയം ദേവസ്വം ബോർഡിൽ അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല. അതു മാത്രമേ തനിക്ക് പറയാൻ കഴിയുകയുള്ളു. ദേവസ്വം ബോർഡിനോ സ്വകാര്യ വ്യക്തികൾക്കോ അപ്പീൽ പോകാനുള്ള അവകാശമുണ്ട്. നിയമപരമായി ഏതറ്റം വരെയും ആർക്കും പോകാം. അതിന് സർക്കാർ തടസ്സമല്ലെന്നും കടകംപള്ളി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY