ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനും കല്യാണിലെ ജീവനക്കാരും.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനും കല്യാണിലെ ജീവനക്കാരും.

63
0
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നവകേരള പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനും കല്യാണ്‍ സില്‍ക്സിലെ ജീവനക്കാരും. കലക്ടറേറ്റിലെത്തിയ ഭാരവാഹികളില്‍ നിന്നും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുക ഏറ്റുവാങ്ങി. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നാല് ലക്ഷം രൂപയും കല്യാണ്‍ സില്‍ക്സ് കണ്ണൂര്‍ ബ്രാഞ്ചിലെ ജീവനക്കാര്‍ 62000 രൂപയുമാണ് നല്‍കിയത്. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ലഭിച്ച തുകയോടൊപ്പം ജില്ലയിലെ 1200 അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 340200 രൂപയും ചേര്‍ത്താണ് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംഭാവന നല്‍കിയത്. ഇതോടെ കണ്ണൂര്‍ കലക്ടറേറ്റ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് 6,36,19,407 രൂപയാണ്.

NO COMMENTS

LEAVE A REPLY