കേരള ലോട്ടറിയുടെ ഓണം ബംബര്‍ ഒന്നാം സമ്മാനം ടി.ബി 128092 എന്ന നമ്പറിന്; വിറ്റത് തൃശൂരിൽ.

കേരള ലോട്ടറിയുടെ ഓണം ബംബര്‍ ഒന്നാം സമ്മാനം ടി.ബി 128092 എന്ന നമ്പറിന്; വിറ്റത് തൃശൂരിൽ.

68
0
SHARE

തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഓണം ബംബര്‍ ഒന്നാം സമ്മാനം ടി.ബി 128092 എന്ന നമ്പറിന്. ഒന്നാം സമ്മാനമായി പത്ത് കോടി ലഭിച്ചത് തൃശൂരില്‍ വിറ്റ ടിക്കറ്റിനാണ്. കഴിഞ്ഞ വര്‍ഷം സുവര്‍ണ ജൂബിലി പ്രമാണിച്ച് 10 കോടിയുടെ ഒന്നാം സമ്മാനമാണു പ്രഖ്യാപിച്ചിരുന്നത്. ഇക്കുറിയും അതേ സമ്മാനത്തുക നിലനിര്‍ത്തി. 10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.
ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ച് ലക്ഷം രൂപ ഒന്‍പത് പേര്‍ക്കും നല്‍കും. 20 പേര്‍ക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ച് ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങള്‍.

NO COMMENTS

LEAVE A REPLY