ചാറ്റ് ചെയ്യാന്‍ ഭാര്യ തടസ്സം നിന്നതിനെ തുടര്‍ന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; പിന്നാലെ കാമുകിയും ആത്മഹത്യ...

ചാറ്റ് ചെയ്യാന്‍ ഭാര്യ തടസ്സം നിന്നതിനെ തുടര്‍ന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; പിന്നാലെ കാമുകിയും ആത്മഹത്യ ചെയ്തു.

34
0
SHARE

ഹൈദരാബാദ്: കാമുകിയുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാന്‍ ഭാര്യ തടസ്സം നിന്നതിനെ തുടര്‍ന്ന് 27 കാരന്‍ ആത്മഹത്യ ചെയ്തു. തൊട്ടു പിന്നാലെ 19 കാരിയായ കാമുകിയും ആത്മഹത്യ ചെയ്തു. സെക്കന്ദരാബാദിലാണ് സംഭവം നടന്നത്. കെ ശിവകുമാര്‍ എന്ന ഇലക്ട്രീഷ്യനാണ് തൂങ്ങിമരിച്ചത്. ഇയാളുടെ മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ കാമുകി സി വെന്നല വിഷം കഴിച്ചു മരിക്കുകയായിരുന്നു. കാമുകിയും ബാല്യകാല സുഹൃത്തുമായ വെന്നലയുമായി ശിവകുമാർ ചാറ്റ് ചെയ്യുന്നത് ഭാര്യ കണ്ടുപിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് വഴക്കുണ്ടാകുകയും ശിവകുമാർ തൂങ്ങിമരിക്കുകയുമായിരുന്നു. മരണവാര്‍ത്ത അറിഞ്ഞതോടെ വിഷാദത്തിലായിരുന്ന വെണ്ണല വിഷം കഴിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 15 നായിരുന്നു ശിവകുമാറിന്റെ വിവാഹം നടന്നത്.

NO COMMENTS

LEAVE A REPLY