റോഡില്‍ കൂടി സൈക്കിളോടിച്ചതിന് അന്യ സംസ്ഥാനത്തൊഴിലാളിക്ക് ഹൈവേ പോലീസ് 500 രൂപ പിഴയിട്ടു.

റോഡില്‍ കൂടി സൈക്കിളോടിച്ചതിന് അന്യ സംസ്ഥാനത്തൊഴിലാളിക്ക് ഹൈവേ പോലീസ് 500 രൂപ പിഴയിട്ടു.

45
0
SHARE

കാസർകോട്: ഉപ്പളയിൽ ഹൈവേയിലൂടെ സൈക്കിളില്‍ പോയ അന്യ സംസ്ഥാന തൊഴിലാളിക്ക് പിഴയീടാക്കി ഹൈവേ പോലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയും ഉപ്പള കുക്കാറില്‍ താമസക്കാരനുമായ അബ്ദുല്ല ഷെയ്ഖിന്റെ മകന്‍ കാസിമിനെ (26) യാണ് ഹൈവേ പോലീസ് പിടികൂടി പിഴയീടാക്കിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മംഗല്‍പാടി സ്‌കൂളിനടുത്ത് വെച്ച് സഞ്ചരിക്കുകയായിരുന്ന തന്നെ രാവിലെ 9.30ഓടെ ഹൈവേ പോലീസ് തടഞ്ഞു നിര്‍ത്തി. പിന്നീട് ലൈസെന്‍സില്ലെന്നും പറഞ്ഞ് 500 രൂപ പിഴയീടാക്കിയെന്നും കാസിം പറയുന്നു. പോലീസ് നല്‍കിയ റസീപ്റ്റില്‍ രേഖപ്പെടുത്തിയത് കെ എല്‍ 14 ക്യു 7874 എന്ന ഒരു സ്‌കൂട്ടറിന്റെ നമ്പറാണ്. മോട്ടോര്‍ വെഹിക്കിളിന്റെ സൈറ്റില്‍ ഈ നമ്പറില്‍ സുചിത്ര എന്ന സ്ത്രീയുടെ പേരിലുള്ള സ്‌കൂട്ടറാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY