ദോഷമകറ്റാനെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച അമ്മാവൻ അറസ്റ്റിൽ.

ദോഷമകറ്റാനെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച അമ്മാവൻ അറസ്റ്റിൽ.

68
0
SHARE

ന്യൂഡല്‍ഹി: നാലു വര്‍ഷമായി ദോഷമകറ്റാനെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ ബന്ധുവായ ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇവരെ പീഡിപ്പിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദോഷം മാറ്റിയില്ലെങ്കില്‍ പിതാവ് മരണപ്പെടുമെന്ന് ഇയാള്‍ പറഞ്ഞിരുന്നതായി യുവതി മൊഴി നല്‍കി. നാല് വര്‍ഷമായി പീഡനം സഹിച്ച യുവതിയെ വിവാഹത്തിന് ശേഷവും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭര്തൃപിതാവിനെയാണ് പീഡന വിവരം യുവതി ആദ്യം അറിയിച്ചത്. തുടര്‍ന്ന് ഭര്‍തൃവീട്ടുകാരുടെ സഹായത്തോടെ നരേല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകകയായിരുന്നു. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം പ്രതിയെ പോലീസ് പിടികൂടി. പീഡനത്തിനിരയായ യുവതിയെ കൗണ്‍സിലിങ് നല്‍കാനായി ഡല്‍ഹി വനിതാകമ്മീഷനെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY