തമ്പി കണ്ണന്താനം അന്തരിച്ചു.

തമ്പി കണ്ണന്താനം അന്തരിച്ചു.

39
0
SHARE

കൊച്ചി: പ്രശസ്ത സംവിധായകനും നിർമാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.65 വയസ്സായിരുന്നു 80-90 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു തമ്പി കണ്ണന്താനം. 1983 ൽ പുറത്തിറങ്ങിയ താവളം എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നടൻ മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടി കൊടുത്ത രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, വഴിയോരക്കാഴ്ചകൾ, മാന്ത്രികം തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.

NO COMMENTS

LEAVE A REPLY