ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

111
0
SHARE

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11.30യോടെ തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോ ടെയായിരിക്കും സംസ്‌കാരം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.50 നായിരുന്നു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ അന്ത്യം. യൂണിവേഴ്‌സിറ്റി കോളജിലേയും കലാഭവന്‍ തീയറ്ററിലേയും പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ പൂജപ്പുര തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ആയിരങ്ങളാണ് ബാലബാസ്‌ക്കറിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

NO COMMENTS

LEAVE A REPLY