പർദയിട്ട് പ്രസവവാർഡിൽ കയറിയ പോലീസുകാരൻ കസ്റ്റഡിയിൽ.

പർദയിട്ട് പ്രസവവാർഡിൽ കയറിയ പോലീസുകാരൻ കസ്റ്റഡിയിൽ.

84
0
SHARE

തൊടുപുഴ: പർദയിട്ട് പ്രസവവാർഡിൽ കയറിയ സീനിയർ സിവിൽ പോലീസ് ഓഫീസർ കസ്റ്റഡിയിൽ. കുളമാവ് പോലീസ് സ്റ്റേഷനിലെ നൂർ സമീറാണ് ബുധനാഴ്ച രാവിലെ കസ്റ്റഡിയിലായത്. ഇയാൾ കീഴടങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്. സംഭവത്തെത്തുടർന്ന് ഇയാൾ സസ്പെൻഷനിലായിരുന്നു. കൂട്ടുപ്രതിയായ കുമ്മംകല്ല് സ്വദേശി ബിലാൽ ഒളിവിലാണ്. സെപ്റ്റംബർ 28-നു രാത്രി എട്ടിന് പെരുമ്പിള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംശയം തോന്നിയ രോഗികളുടെ കൂട്ടിരിപ്പുകാർ ബഹളംവെച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച നൂർ സമീറിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി. പോലീസാണെന്നും അന്വേഷണത്തിനു വന്നതാണെന്നും പറഞ്ഞു രക്ഷപ്പെട്ടു.

NO COMMENTS

LEAVE A REPLY