മലയാളമാധ്യമം. വാർത്തകൾ സ്പോട്ട് ആക്ടിവേറ്റ്. വാർത്തകൾ വാട്‌സ്ആപ്പ് മാർഗവും അയക്കാം : +91 8111 9888 77. ഗൾഫ് വാർത്തകൾ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : +97152 8146234.
India Technology

ഞാൻ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.എന്റെ ഔദ്യോഗിക പേജിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളായ കമ്പനികൾക്ക് നൽകുന്നതാണ്.

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ആപ്പിൽ ചേരുന്നവരുടെ വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ മറ്റൊരു കമ്പനിക്ക് കൈമാറുന്നുവെന്ന ആരോപണത്തിൽ പരിഹസിച്ച് രാഹുൽ ഗാന്ധി. ഔദ്യോഗിക ട്വിറ്റർ പേജിലാണ് രാഹുലിന്റെ പരിഹാസം. ഞാൻ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.എന്റെ ഔദ്യോഗിക പേജിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളായ കമ്പനികൾക്ക് നൽകുന്നതാണ്. എന്നാണ് രാഹുലിന്റെ ട്വീറ്റ്. ഈ വിവരങ്ങൾ പതിവുപോലെ മുക്കിയതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

Sports World

സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും രാജിവെച്ചു.

കാന്‍ബെറ : ഓസ്‌ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു.രാജി വിവരം ക്രിക്കറ്റ് ഓസ്‌ത്രേലിയ സ്ഥിരീകരിച്ചു.ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്തില്‍ ക്യത്രിമം കാണിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇരുവരും രാജിവെച്ചത്.

India Sports

ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്.

ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് കാറില്‍ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. ഷമിയുടെ തലക്കാണ് പരിക്കേറ്റത്.

Idukki Kerala

എല്‍.ഇ.ഡി സ്‌ക്രോള്‍ ബോര്‍ഡ് സ്ഥാപിച്ചു.

ഇടുക്കി : എല്‍.ഇ.ഡി സ്‌ക്രോള്‍ ബോര്‍ഡ് സ്ഥാപിച്ചു. കാര്‍ഷിക വികസന കര്‍ക്ഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കൃഷി വകുപ്പില്‍ നടപ്പിലാക്കു വിവിധ പദ്ധതികളെക്കുറിച്ച് അറിവു നല്കുവാന്‍ പദ്ധതി കൂടുതല്‍ സുതാര്യമായി ഉറപ്പുവരുത്തുതിനായി തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ എല്‍.ഇ.ഡി സ്‌ക്രോളിംഗ് ബോര്‍ഡ് സ്ഥാപിച്ചു. വകുപ്പിലെ വിവിധ പദ്ധതികള്‍ ജനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കുതിന്റെ ഭാഗമായി പദ്ധതി ഘടകങ്ങളുടെ തുടര്‍ച്ചയായ പ്രദര്‍ശനം ഈ എല്‍.ഇ.ഡി.സ്‌ക്രോളിംഗ് ബോര്‍ഡില്‍ ഉണ്ടായിരിക്കും. ഇതിന്റെ സ്വിച്ച് ഓ തൊടുപുഴ തഹസീല്‍ദാര്‍ […]

Crime Kerala

ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച: പോലീസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം: സംസ്ഥാന ഹയർ സെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 21-ന് നടത്തിയ ഫിസിക്സ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തി വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചതായാണ് പരാതി. തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർക്ക് വാർട്ട്സ് ആപ്പ് വഴി ഇതു ലഭിച്ചതിനെത്തുടർന്ന് അദ്ദേഹം അത് ഹയർ സെക്കൻഡറി ജോയ്ന്റ് ഡയറക്ടർക്ക് തുടർ നടപടിക്കായി അയച്ചു. ഇതെത്തുടർന്ന് ഹയർ സെക്കൻഡറി ഡയറക്ടർ […]

Crime Technology World

ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ കുറ്റസമ്മതവുമായി ഫേസ്ബുക്ക് സ്ഥാപകന്‍.

ലണ്ടന്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ കുറ്റസമ്മതവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വിഷയത്തില്‍ തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ ഫേസ്ബുക്കിന്റെ വിശ്വാസ്യതയില്‍ വിള്ളലുണ്ടായെന്നും ഇത്തരം പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് ആരംഭിച്ച ആളെന്ന നിലയില്‍ എന്ത് സംഭവിച്ചാലും അത് തന്റെ ഉത്തരവാദിത്വമാണ്. ഞങ്ങളുമായി വിവരങ്ങള്‍ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയില്‍ ഇടിവു സംഭവിച്ചിരിക്കുന്നു. ഫേസ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതല്‍ കര്‍ശന പരിശോധനക്ക് […]

Kerala

വിദ്യാലയങ്ങളില്‍ ഇനി മുതല്‍ തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.

തിരുവനന്തപുരം : വിദ്യാലയങ്ങളില്‍ ഇനി മുതല്‍ തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്ഷരത്തെറ്റും വ്യാകരണ തെറ്റുമാണ് അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കച്ചവട താല്‍പര്യമാണ് ഈ തകർച്ചക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Entertainment Gulf Health India Kerala World

മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റജബ് ഒന്ന്.

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റജബ് ഒന്നാണെന്നും ഏപ്രില്‍ 14ന് (ശനി) റജബ് 27 ആണെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ […]

Gulf

പ്രവാസി ഗായകന്റെ സംഗീത ആൽബം ഹിറ്റ് ചാർട്ടിലേക്ക്.

അബുദാബി : സംഗീത വേദികളിലൂടെയും റേഡിയോ റിയാലിറ്റി ഷോ കളിലൂടെയും യു. എ. ഇ. യിലെ സംഗീത പ്രേമികൾക്ക് സുപരിചിതനായ ഗായകൻ അസീം കണ്ണൂർ പാടി അഭിനയിച്ച ‘കണ്ണൂരിലെ മൊഞ്ചത്തി’ എന്ന സംഗീത ദൃശ്യാവിഷ്‌കാരം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതിക്കുന്നു. https://www.youtube.com/watch?v=iJA1VrLk_PQ&list=RDiJA1VrLk_PQ&t=40 അബുദാബി ലുലു ഗ്രൂപ്പിലെ ജീവനക്കാരനായ അസീമിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് കൂട്ടായി ക്കൊണ്ട് പ്രവാസി യായ അൻസാർ ഹുസ്സൈൻ കൊല്ലം ഇതിന്റെ നിർമ്മാണം ഏറ്റെടുത്തു. പൂർണ്ണ മായും കണ്ണൂരിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ […]

Kerala

സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി.

കോഴിക്കോട് : സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബാറുകള്‍ തുറക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും യു.ഡി.എഫ് സര്‍ക്കാറിന്റഎയും കാലത്ത് അടച്ചു പൂട്ടിയ ബാറുകള്‍ കഴിഞ്ഞ ദിവസം വന്ന കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തുറക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ ഷാപ്പും ബാര്‍ ഹോട്ടലും തുറക്കില്ലെന്നും മന്ത്രി പറഞ്ഞു.