മലയാളമാധ്യമം. വാർത്തകൾ സ്പോട്ട് ആക്ടിവേറ്റ്. വാർത്തകൾ വാട്‌സ്ആപ്പ് മാർഗവും അയക്കാം : +91 8111 9888 77. ഗൾഫ് വാർത്തകൾ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : +97152 8146234.
Gulf Kasaragod Others UAE

റാഷിദ്‌ പൂമാടത്തിനെ അബുദാബി കാസ്രോട്ടർ കൂട്ടായ്മ ആദരിച്ചു.

അബുദാബിയിൽ നടന്ന ഐ എസ് എൻ ആർ പ്രദർശനത്തിന്റെ മികച്ച പത്രവാർത്ത‍ നൽകിയതിന് യു എ ഇ അഭ്യന്തര മന്ത്രാലയം അവാർഡ്‌ നൽകി ആദരിച്ച സിറാജ് ദിനപത്രത്തിന്റെ അബുദാബി റിപ്പോർട്ടറും അബുദാബി കാസ്രോട്ടർ ബോർഡ്‌ അംഗം കൂടി ആയ റാഷിദ്‌ പൂമാടത്തിനെ അബുദാബി കാസ്രോട്ടർ കൂട്ടായ്മ ആദരിച്ചു.  ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ മാസാന്തര സ്വലാത്തിനു ശേഷം നടന്ന യോഗത്തിൽ കാസ്രോട്ടർ കൂട്ടായിമയുടെ മീഡിയ അംഗം തസ്‌ലീം പാലാട്ട് റാഷിദിന് സ്നേഹ ഉപഹാരം നൽകി, മുഹമ്മദ്‌ ആലംപാടി അദ്ധ്യക്ഷത […]

Entertainment Gulf Kannur Kerala Others Sports UAE

മയ്യിൽ സ്വർണ്ണ കപ്പ് സംയുക്ത ജേതാക്കൾ

കണ്ണൂർ : സി വി കുഞ്ഞപ്പ  മാസ്റ്റർ സ്മാരക   മയ്യിൽ സ്വർണ്ണ  കപ്പ് മുസഫിർ എഫ്സിയും ഹിറ്റാച്ചി തൃക്കരിപ്പൂറും സംയുക്ത ജേതാക്കൾ ആയി. ഇന്നലെ നടന്ന വാശി യേറിയ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി ഇരുടീമുകളും സംയുക്ത ജേതാക്കളായി.  ഈ സീസണിലെ തുടക്കക്കാരാണ് മുസാഫിർ എഫ് സി രാമന്തളി.  2016 സീസണിൽ നാലമത്തെ സെവൻസ് കളിയാണ് മയ്യിൽ സേവൻസിൽ മുസാഫികളിച്ചത്. ഹിറ്റാച്ചി എന്ന ശക്തരായ ടീമിനെ പിടിച്ചു കെട്ടാൻ അവർക്കായി ഇളംബച്ചി ജനകീയ സവന്സിൽ മുസാഫിർ എഫ് സി രണ്ടാം സ്ഥാനം നേടിയിരുന്നു. […]

India Kerala Others

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി. കടുത്ത പനിയെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിവരം. 

India Kerala Others Thrissur

ജിഷയുടെ ഒപ്പമാണു തന്റെ ഹൃദയം : സോണിയ ഗാന്ധി

തൃശൂര്‍:  പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ ഒപ്പമാണു തന്റെ ഹൃദയമെന്നു കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി. കൊലയാളിയെ ഉടന്‍ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്നും അതിനു കഴിയുമെന്ന പ്രതിക്ഷയിലാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരിൽ എത്തിയതായിരുന്നു സോണിയാഗാന്ധി. 

Uncategorized

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനം

തിരുവനന്തപുരം നഗരസഭയും കേരളാ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രയിനിംഗും സംയുക്തമായി മെയ് മാസം ആരംഭിക്കുന്ന ലാപ്‌ടോപ് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ്, അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ്, ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയാ, ബുക്ക് ബൈന്റിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് നഗരസഭാ പരിധിയിലുള്ള പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ഠ അപേക്ഷാ ഫോറം തിരുവനന്തപുരം നഗരസഭയില്‍ നിന്നും സി-ആപ്റ്റിന്റെ പടിഞ്ഞാറേക്കോട്ടയിലുള്ള ട്രെയിനിംഗ് ഡിവിഷനില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ വാര്‍ഡ് കൗണ്‍സിലറുടെ […]

Gulf Others UAE

ആഭ്യന്തര മന്ത്രാലയം യു എ ഇ യിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചു.

അബുദാബി: ആഭ്യന്തര മന്ത്രാലയം യു എ ഇ യിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചു.അന്താരാഷ്ട്ര സുരക്ഷാ പ്രദർശനമായ  ഐ.എസ്.എൻ.ആർ  പ്രദർശനത്തിന്റെ വാർത്ത‍ മികച്ചരീതിയിൽ നൽകിയതിനാണ് ഇന്ത്യൻ മാധ്യമ വിഭാഗത്തിൽ നിന്നും മാതൃഭൂമി ന്യൂസ്‌ അബുദാബി സമീർ കല്ലറ, എൻ എം അബൂബക്കർ (മനോരമ ന്യൂസ്‌) റാശിദ് പൂമാടം (സിറാജ്) ആഗിൻ കീപ്പുറം (അമൃത ടി.വി) എന്നിവരെ  ആദരിച്ചത്. അബുദാബി ഇത്തിഹാദ് ടവറിലെ ജുമൈറ ഹോട്ടലിൽ നടന്ന ചടങ്ങിൽ അബുദാബി പോലീസ് മേജർ ജനറൽ ഡോക്ടർ അഹമദ് നാസിർ അൽ റൈസി ചടങ്ങിൽ പ്രശംസ പത്രം നൽകി,ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്മാർ, വിശ്ഷ്ട അഥിതികൾ […]

Kerala

കോണ്‍ഗ്രസ് സ്വയം ചീഞ്ഞ് ബിജെപിക്ക് വളമാകുന്നുവെന്ന് വിഎസ്: ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണ് കോണ്‍ഗ്രസെന്നും പരിഹാസം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരമെന്ന മുഖമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുളള വിവാദങ്ങള്‍ സജീവമാക്കി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണ് കോണ്‍ഗ്രസെന്ന് വി എസ് ഫെയ്‌സ്ബുക്കിലുടെ ആരോപിച്ചു. വര്‍ഗീയ വിഷം ചീറ്റുന്ന ബിജെപിക്ക് കുടപിടിച്ചത് കോണ്‍ഗ്രസാണെന്നും സ്വയം ചീഞ്ഞ് ബി.ജെ.പി.ക്ക് വളമാകുയാണ് കോണ്‍ഗ്രസെന്നും വി എസ് പറയുന്നു. ബിജെപിക്ക് ആളെ സംഘടിപ്പിച്ച് കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി. ഇന്ന് ഭാരതത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലിരുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി പദത്തിലിരുന്ന […]