Crime Kerala Kozhikode

വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു.

കോഴിക്കോട് : സ്ത്രീകളുടെ ചിത്രങ്ങൾ വിവാഹ വീഡിയോകളില്‍ നിന്നും എടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. വടകരയിലാണ് സംഭവം നടന്നത്. ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു.

Crime Gulf UAE

റോഡിൽ ചവർ വലിച്ചെറിയുന്നതിന് 500 ദിർഹം പിഴ.

ദുബൈ : റോഡിൽ ചവർ വലിച്ചെറിയുന്നതിന് 500 ദിർഹം പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി. ചായകുടിച്ചു പേപ്പർ കപ്പുപോലും ഇനി വഴിയരികിൽ കളയാനാകില്ല. ഇത് മാത്രമല്ല ച്യൂയിംഗം റോഡിൽ തുപ്പാനും പാടില്ല. ഇതിനും സമാനമായ പിഴ ഈടാക്കും.

Crime Health Kerala

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്കുനേരെ ജീവനക്കാരന്റെ ക്രൂരത; അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്കുനേരെ ജീവനക്കാരന്റെ ക്രൂരത. കാലൊടിഞ്ഞതിനെ തുടര്‍ന്ന് കമ്പിയിട്ടു കിടക്കുന്ന വിളക്കുപാറ സ്വദേശി വാസുവിനോടാണ് ആശുപത്രി അറ്റന്‍ഡര്‍ സുനില്‍ കുമാര്‍ ക്രൂരമായി പെരുമാറിയത്. രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡറായ സുനില്‍കുമാര്‍ പിടിച്ചു ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വാര്‍ഡായ പതിനഞ്ചിലാണ് സംഭവം. വാസുവിന്റെ കൈ വിരലുകള്‍ ഇയാള്‍ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും അടിക്കാന്‍ കൈ ഓങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തുണ്ടായിരുന്ന യുവാവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ […]

Crime India

തിരഞ്ഞെടുപ്പു തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപേ ബിജെപി നേതാവ് പുറത്തുവിട്ടതു വിവാദമായി.

ന്യൂഡൽഹി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പു തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപായി ബിജെപി ഐടി സെൽ മേധാവി ട്വിറ്റർ വഴി പുറത്തുവിട്ടതു വിവാദമായി. രാവിലെ 11നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി. റാവത്ത് പത്രസമ്മേളനം വിളിച്ചത്. എന്നാൽ അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കവെ ബിജെപിയുടെ ഐടി സെൽ മേധാവിയായ അമിത് മാളവ്യ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണൽ തീയതിയും ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. എന്നാൽ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ഈ ട്വീറ്റ് മാളവ്യ പിന്നീട് നീക്കം ചെയ്തു.

Crime Kerala

ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച: പോലീസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം: സംസ്ഥാന ഹയർ സെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 21-ന് നടത്തിയ ഫിസിക്സ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തി വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചതായാണ് പരാതി. തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർക്ക് വാർട്ട്സ് ആപ്പ് വഴി ഇതു ലഭിച്ചതിനെത്തുടർന്ന് അദ്ദേഹം അത് ഹയർ സെക്കൻഡറി ജോയ്ന്റ് ഡയറക്ടർക്ക് തുടർ നടപടിക്കായി അയച്ചു. ഇതെത്തുടർന്ന് ഹയർ സെക്കൻഡറി ഡയറക്ടർ […]

Crime Technology World

ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ കുറ്റസമ്മതവുമായി ഫേസ്ബുക്ക് സ്ഥാപകന്‍.

ലണ്ടന്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ കുറ്റസമ്മതവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വിഷയത്തില്‍ തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ ഫേസ്ബുക്കിന്റെ വിശ്വാസ്യതയില്‍ വിള്ളലുണ്ടായെന്നും ഇത്തരം പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് ആരംഭിച്ച ആളെന്ന നിലയില്‍ എന്ത് സംഭവിച്ചാലും അത് തന്റെ ഉത്തരവാദിത്വമാണ്. ഞങ്ങളുമായി വിവരങ്ങള്‍ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയില്‍ ഇടിവു സംഭവിച്ചിരിക്കുന്നു. ഫേസ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതല്‍ കര്‍ശന പരിശോധനക്ക് […]

Crime India Obituary

തോക്കുചൂണ്ടി സെല്‍ഫി എടുക്കാൻ ശ്രമിച്ച യുവാവിന് അബദ്ധത്തില്‍ വെടിപൊട്ടി ദാരുണാന്ത്യം.

ന്യൂഡൽഹി : തോക്കുചൂണ്ടി സെല്‍ഫി എടുക്കാൻ ശ്രമിച്ച യുവാവിന് അബദ്ധത്തില്‍ വെടിപൊട്ടി ദാരുണാന്ത്യം. വ്യാഴാഴ്ച ഡല്‍ഹി വിജയ് വിഹാര്‍ സ്വദേശി വിജയ്(22) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പമാണ് വിജയ് തോക്ക് ചൂണ്ടി സെല്‍ഫിക്ക് പോസ് ചെയ്തത്. വിജയിയുടേത് തന്നെ ലൈസന്‍സുള്ള തോക്കാണ് സെല്‍ഫി എടുക്കാന്‍ ഉപയോഗിച്ചത്. യുവാവ് നേരത്തെ ഇത്തരത്തില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നും അപകട മരണമാണിതെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറയുന്നു. എന്നാൽ വിജയിയുടേത് കൊലപാതകമാണെന്നാരോപിച്ച്‌ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

Crime India

ഉത്തർപ്രദേശിൽ ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 37 ഐ.എ.എസ് ഉദ്യേഗസ്ഥരെ സ്ഥലം മാറ്റി.

ലക്‌നൗ : ഉത്തർപ്രദേശിൽ ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 37 ഐ.എ.എസ് ഉദ്യേഗസ്ഥരെ സ്ഥലം മാറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 16 ജില്ലാ മജിസ്‌ട്രേറ്റുമാരുള്‍പ്പെടെ ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

Crime Technology

മൊബൈല്‍ ഫോണില്‍ കൂടി വീഡിയോ കോളും വ്യക്തിപരമായ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന് സൈബർസെൽ.

മൊബൈല്‍ ഫോണിലൂടെ സ്വകാര്യ ചിത്രങ്ങളും വീഡിയോ കോളും നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്‍. നിങ്ങള്‍ നടത്തുന്ന വീഡിയോ കോളുകള്‍ പോണ്‍സൈറ്റില്‍ പ്രത്യക്ഷപ്പെടാന്‍ വെറും നിമിഷങ്ങള്‍ മതിയെന്നാണ് സൈബര്‍ സെല്ല് നല്‍കുന്ന അറിയിപ്പ്. വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വിവാഹം ചെയ്ത പുതുമോഡികളേയും കപ്പിള്‍സിനെയുമാണ് പോണ്‍ സൈറ്റ് ഓപ്പറേറ്റര്‍മാര്‍ നോട്ടമിട്ടിരിക്കുന്നത്. പലരുടെയും വ്യക്തിപരമായ വീഡിയോ കോളുകള്‍ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതായി പരാതി കിട്ടിയിട്ടുണ്ടെന്ന് സൈബര്‍ സെല്‍ പറയുന്നു. കഴിഞ്ഞദിവസം 25 വയസ് പ്രായമുള്ള യുവതി […]

Crime India

തെരുവിനു മോദിയുടെ പേരു നല്‍കിയതിന് ജനക്കൂട്ടം 70 കാരനെ കൊലപ്പെടുത്തി.

പട്‌ന: തെരുവിനു പ്രധാനമന്ത്രി മോദിയുടെ പേരു നല്‍കിയതിന് ജനക്കൂട്ടം 70 കാരനെ കൊലപ്പെടുത്തിയതായി പരാതി. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് സംഭവം. രാമചന്ദ്ര യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. അമ്പതോളം പേര്‍ ബൈക്കിലെത്തി വാളും ഹോക്കി സ്റ്റിക്കും കൊണ്ട് രാമചന്ദ്ര യാദവിന് മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം സഹോദരനെയും ആക്രമിച്ചു. ആര്‍ജെഡിയുടെ പിന്തുണയോടെയാണ് ആക്രമണമെന്നാണ് ബന്ധുക്കളുടെ ആരോപണം.