Crime India

പഞ്ചാബി ആല്‍ബം ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ്.

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് പഞ്ചാബി ആല്‍ബം ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ്. 2003ലുണ്ടായ കേസില്‍ പട്യാല കോടതിയുടേതാണ് ഉത്തരവ്. ഉത്തരവ്. ദലേര്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങ്ങും ചേര്‍ന്ന് അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയച്ചുവെന്നാണ് കേസ്. 1998 ലും 99 ലുമാണ് ഇവര്‍ രണ്ട് സംഘങ്ങളെ അമേരിക്കയിലേക്ക് കടത്തിയത്. ബക്ഷിഷ് സിങ് എന്നയാളുടെ പരാതിയിലാണ് സഹോദരങ്ങള്‍ക്കെതിരെ പട്യാല പൊലിസ് കേസെടുത്തത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള ദലേര്‍ മെഹന്ദിയുടെ ഓഫീസുകളില്‍ […]

Crime Kerala

ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയേറിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി.

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയേറിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ചാലക്കുടിയില്‍ ഡി സിനിമാസ് തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കാന്‍ നടന്‍ ദിലീപ് വ്യാജരേഖ ചമച്ച് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നായിരുന്നു ആരോപണം

Crime Entertainment India Kerala

പുത്തൻ സിനിമകളുടെ വ്യാജ പകർപ്പുകൾ ഇറക്കി കോടികൾ സമ്പാദിക്കുന്ന തമിഴ് റോക്കേർസിന്റെ പ്രധാന അഡ്മിനും കൂട്ടാളികളും അറസ്റ്റിൽ.

ചെന്നൈ : തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിന്റെ പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്റി പൈറസി സെൽ അറസ്റ്റ് ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി (24) കൂട്ടാളികളായ സുരേഷ് (24), ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു (24),ഡിവിഡി റോക്കേഴ്സ് ഉടമകളായ സ്വദേശികള്‍ ജോണ്‍സണ്‍(30), മരിയ ജോണ്‍ (22) തുടങ്ങിയവരാണ് പിടിയിലായത്.

Crime Kannur Kerala

ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.

കണ്ണൂർ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. തില്ലങ്കേരി സ്വദേശി ദീപുവെന്ന ദീപ് ചന്ദ്, ചാലോട് സ്വദേശി ബൈജു എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തിലുള്‍പ്പെട്ട ആളാണ് പിടിയിലായ ദീപ് ചന്ദ്, ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചതിനാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.

Crime Kerala Palakkad

സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പിതാവ്.

പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പിതാവ് സിറാജുദ്ദീന്‍. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. മുമ്പ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായിരുന്ന പ്രതികള്‍ പിന്നീട് സിപിഎമ്മിലും പിന്നീട് സിപിഐയിലുമായി ചേരുകയായിരുന്നെന്നും മുസ്‌ലിം ലീഗ് നഗരസഭ കൗണ്‍സിലര്‍ കൂടിയായ സിറാജുദ്ദീന്‍ പറഞ്ഞു. സഫീറും കേസിലെ പ്രതികളും തമ്മില്‍ നേരത്തെ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. അന്ന് പള്ളിക്കമ്മിറ്റി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു.

Crime Kerala Palakkad

മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു;മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍.

പാലക്കാട് : മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ ഗുണ്ടാ അക്രമം; എം.എസ്.എഫ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. മണ്ണാര്‍ക്കാട് നഗരമധ്യത്തിലാണ് എം.എസ്.എഫ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത്. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്‌ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകന്‍ സഫീര്‍ (23) ആണ് മരണപ്പെട്ടത്. കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിക്കുകയാണ്. സ്ഥലത്തു പോലീസ് കാവലേര്‍പ്പെടുത്തി. നേരത്തെ സിറാജുദീന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവവുണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ മുസ്‌ലിംലീഗ് […]

Crime India Obituary

വി​വാ​ഹ സ​മ്മാ​നം പൊ​ട്ടി​ത്തെ​റി​ച്ച് ന​വ​വ​ര​നും,മുത്തശ്ശിയും മ​രി​ച്ചു.

ഭുവ​നേ​ശ്വ​ർ: വി​വാ​ഹ സ​മ്മാ​നം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​ഡീ​ഷ​യി​ൽ ന​വ​വ​ര​നും,മുത്തശ്ശിയും മ​രി​ച്ചു. സ്ഫോടനത്തിൽ ഗുരുതരമായി പ​രി​ക്കേ​റ്റ വ​ധു​വി​നെ ബു​ർ​ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഒ​ഡീ​ഷ​യി​ലെ ബോ​ല​ൻ​ഗീ​റി​ൽ കഴിഞ്ഞ ദിവസമായിരുന്നു സം​ഭ​വം. അ​ഞ്ച് ദി​വ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​ന് ല​ഭി​ച്ച സ​മ്മാ​നം തു​റ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

Crime Ernakulam Kerala

കൊച്ചിയിൽ വൻലഹരി മരുന്നു വേട്ട.

കൊച്ചി: കൊച്ചിയിൽ വൻലഹരിമരുന്നു വേട്ട. മുപ്പത് കോടിയോളം വിലവരുന്ന അഞ്ച് കിലോ വരുന്ന ലഹരിമരുന്ന് എക്സൈസ് സംഘം പിടികൂടിയത്. നെടുമ്പാശേരി ഭാഗത്തുനിന്നുമാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേരെ എക്സൈസ് പിടികൂടി. ഇവരുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു.

Crime India

നീരവ് മോദിയുടെ 5100 കോടിയുടെ സ്വത്തുക്കൾ കണ്ടു കെട്ടി.

മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ സ്ഥാപനങ്ങളിലും വീട്ടിലും ഉള്‍പ്പെടെ തിരച്ചില്‍ ശക്തമാക്കി എന്‍ഫോഴ്സ്മെന്‍റ് വിഭാഗവും സിബിഐയും.സ്വര്‍ണവും വജ്രവും ആഭരണങ്ങളും ഉള്‍പ്പെടെ 5100 കോടിയുടെ സ്വത്ത് ഇതുവരെ പിടിച്ചെടുത്തു. 4000 കോടി രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

Crime Kannur Kerala

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ തളിപ്പറമ്പ് സ​ബ് ര​ജി​സ്ട്രാ​ര്‍ അ​റ​സ്റ്റി​ല്‍.

കണ്ണൂർ : കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ തളിപ്പറമ്പ് സ​ബ് ര​ജി​സ്ട്രാ​ര്‍ അ​റ​സ്റ്റി​ല്‍. പു​ഴാ​തി സ്വ​ദേ​ശി വി​നോ​ദ് കു​മാ​റി​നെ​യാ​ണ് വിജിലന്‍​സ് സം​ഘം വ്യാഴാഴ്ച ഉച്ചയോടെ അ​റ​സ്റ്റ് ചെ​യ്ത​ത്. കരിമ്പം സ്വ​ദേ​ശി സ​ജീ​റി​ല്‍ നി​ന്നും സ്ഥ​ലം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള സ്വ​ത്ത് ത​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും പേ​രി​ലേ​ക്ക് ദാ​നാ​ധാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​ണ് യു​വാ​വ് ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ജീ​ര്‍ പ​റ​ഞ്ഞു.