Entertainment Kerala Obituary

​ചല​ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത് അ​ന്ത​രി​ച്ചു.

കൊ​ല്ലം: ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത് (56) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൊ​ണ്ണൂ​റു​ക​ളി​ൽ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി ശ്ര​ദ്ധേ​യ​നാ​യ നടനാണ് അ​ജി​ത്ത്. പ​ത്ഭ​നാ​ഭ​ൻ-​സ​ര​സ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച അ​ജി​ത്ത് കൊ​ല്ല​ത്ത് കാ​മ്പി​ശ്ശേ​രി ക​രു​ണാ​ക​ര​ന്‍ അ​ധി​കാ​രി​യാ​യി​ട്ടു​ള്ള ക്ല​ബ്ബി​ലൂ​ടെ​യാ​ണ് ക​ലാ​ജീ​വി​ത​ത്തി​ന് തു​ട​ക്കം കു​റി​ച്ചത്. 1984ൽ ​പി. പ​ദ്മ​രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്ത “പ​റ​ന്ന്‍ പ​റ​ന്ന്‍ പ​റ​ന്ന്‍’ എ​ന്ന സി​നി​മ​യി​ല്‍ ചെ​റി​യ വേ​ഷ​ത്തി​ലാ​ണു തു​ട​ക്കം. തുടര്‍ന്ന് 500ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. . പി​ന്നീ​ട് […]

Entertainment Gulf Health India Kerala World

മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റജബ് ഒന്ന്.

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റജബ് ഒന്നാണെന്നും ഏപ്രില്‍ 14ന് (ശനി) റജബ് 27 ആണെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ […]

Crime Entertainment India Kerala

പുത്തൻ സിനിമകളുടെ വ്യാജ പകർപ്പുകൾ ഇറക്കി കോടികൾ സമ്പാദിക്കുന്ന തമിഴ് റോക്കേർസിന്റെ പ്രധാന അഡ്മിനും കൂട്ടാളികളും അറസ്റ്റിൽ.

ചെന്നൈ : തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിന്റെ പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്റി പൈറസി സെൽ അറസ്റ്റ് ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി (24) കൂട്ടാളികളായ സുരേഷ് (24), ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു (24),ഡിവിഡി റോക്കേഴ്സ് ഉടമകളായ സ്വദേശികള്‍ ജോണ്‍സണ്‍(30), മരിയ ജോണ്‍ (22) തുടങ്ങിയവരാണ് പിടിയിലായത്.

Entertainment Gulf India UAE

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും.

മുംബൈ : അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. യു.എ.ഇ.യിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു മരണം. മൃതദേഹം ദുബായിൽ നിന്നും ഇന്ന് പ്രത്യേക വിമാനത്തിൽ മുംബൈയിൽ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലും ഇവർക്ക് വീടുകളുണ്ട്. ഇവിടേക്ക് രാവിലെയോടെ ആരാധകർ എത്തിക്കൊണ്ടിരിക്കുകയാണ്.

Entertainment Gulf Kannur Kerala UAE

കെ.എം.സി.സി കലോത്സവത്തില്‍ കണ്ണൂരിന് കിരീടം.

അബുദാബി: അബുദാബി സംസ്ഥാന കെ.എം.സി.സി രണ്ട് ദിവസങ്ങളിലായി നടത്തിയ കലോത്സവത്തില്‍ കണ്ണൂരിന് കിരീടം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന കലോത്സവത്തില്‍ 50 പോയന്റ് നേടിയാണ് കണ്ണൂര്‍ ജില്ലാ കെഎംസിസി ഒന്നാം സ്ഥാനം നേടിയത്. മലപ്പുറം ജില്ല 41 പോയന്റ് നേടി രണ്ടാം സ്ഥാനവും, തൃശൂര്‍ ജില്ല 26 പോയന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലയിലെ നസീര്‍ രാമന്തളിയെ കലാപ്രതിഭയായും, കോഴിക്കോട് ജില്ലയിലെ ഷാഹിദ് അത്തോളിയെ മികച്ച നടനായും തിരെഞ്ഞെടുത്തു.

Entertainment Kannur Kerala Technology

മട്ടന്നൂരിൽ വാഹനാപകടത്തിൽ മരിച്ച അർഷാദിന്റെ മരണത്തിൽ നടൻ ദുൽഖർ സൽമാന്റെ അനുശോചനം.

കണ്ണൂർ : മട്ടന്നൂരിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രശസ്ത നടൻ ദുൽഖർ സൽമാൻ. കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച മട്ടന്നൂർ സ്വദേശി ഹർഷാദിന്റെ ആകസ്മിക മരണത്തെ തുടർന്നാണ് ദുൽഖറിന്റെ ഇംഗ്ളീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റ്. ‘ഹർഷാദിന്റെ വേര്‍പാടിൽ അതീവ ദു:ഖമുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും ഓൺലൈൻ പിന്തുണയും എല്ലാം കാണാറുണ്ട്. ഹര്‍ഷാദ് വളരെ സ്നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു എന്ന് താരം ഫെയ്സ് ബുക്കില്‍ കുറിച്ചു. ഹർഷാദിന്റെ ആകസ്മിക വിയോഗത്തിൽ […]

Entertainment World

ഓസ്‌കാറില്‍ തിളങ്ങാനൊരുങ്ങി ‘ദി ഷേപ് ഓഫ് വാട്ടര്‍’.

ലൊസാഞ്ചലസ്:തൊണ്ണൂറാമത് ഓസ്‌കാറില്‍ തിളങ്ങാനൊരുങ്ങി ‘ദി ഷേപ് ഓഫ് വാട്ടര്‍’.ഗിലേര്‍മോ ഡെല്‍ തോറോയാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച ചിത്രം,നടി,സംവിധാനം,പ്രൊഡക്ഷന്‍ ഡിസൈന്‍,ഛായാഗ്രഹണം,വസ്ത്രാലങ്കാരം,സൗണ്ട് മിക്‌സിംഗ്,സൗണ്ട് എഡിറ്റിംഗ്,ഒറിജിനല്‍ സ്‌കോര്‍,ഫിലിം എഡിറ്റിംഗ്,ഒറിജിനല്‍ സ്‌ക്രീന്‍ പ്ലെ തുടങ്ങിയ വിഭാഗങ്ങളില്‍ ദി ഷേപ് ഓഫ് വാട്ടര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്‍പത് ചിത്രങ്ങളാണ് മികച്ച ചിത്രത്തിന് വേണ്ടി മത്സരിക്കുന്നത്. ഗാരി ഓള്‍ഡ്മാന്‍,ഡെന്‍സെല്‍,വാഷിംഗ്ടണ്‍,ഡാനിയല്‍ ഡെ ലൂവിസ്,തിമോത്തി കാലമെറ്റ്,ഡാനിയല്‍ കലുയ എന്നിവരാണ് മികച്ച നടനുളള നോമിനേഷനുകളില്‍ ഉളളത്.

Entertainment Kerala

കെ.എസ്. ചിത്ര ‘ബാലനിധി’ ബ്രാന്‍ഡ് അംബാസഡർ.

തിരുവനന്തപുരം : സമൂഹത്തിന്റെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിന് നന്മയുടെ പക്ഷത്തുനില്‍ക്കുന്ന എല്ലാവരുടെയും സഹായം തേടുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ശ്രദ്ധയാവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി സംസ്ഥാനസര്‍ക്കാര്‍ ആരംഭിക്കുന്ന ബാലനിധി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ഗായിക കെ.എസ്. ചിത്രയെ പ്രഖ്യാപിച്ചും വിജ്ഞാനദീപ്തി പദ്ധതി ഉദ്ഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു മന്ത്രി. ബന്ധുക്കളില്‍ നിന്നുപോലും കുട്ടികള്‍ക്ക് സംരക്ഷണം കിട്ടാത്ത ഇക്കാലത്ത് ചിത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി കുട്ടികളുടെ സംരക്ഷണത്തിന് ഏറെ സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. […]

Entertainment

നടി ഭാവന വിവാഹിതയായി.

തൃശൂർ: നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമ്മാതാവ് നവീനാണ് വരൻ. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. ബംഗളൂരുവിൽ നിന്നുമെത്തിയ നവീന്റെ കുടുംബവും ഭാവനയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് തിരുവമ്പാടി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തത്. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം തൃശൂർ ജവഹർ കൺവൻഷൻ സെന്ററിൽ വിരുന്ന് സൽക്കാരം നടന്നു. മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയനോര, നവ്യ നായർ, ഭാഗ്യലക്ഷ്മി, ഭാമ തുടങ്ങിയ താരങ്ങൾ വിവാഹ ചടങ്ങിനെത്തിയിരുന്നു.

Entertainment India Kannur Kerala

തലശ്ശേരി പൈതൃക ടൂറിസം പദ്ധതി; പ്രവൃത്തി ഉദ്ഘാടനം ഇന്ന്.

കണ്ണൂർ : തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 21ന് വൈകീട്ട് 4 മണിക്ക് തലശ്ശേരി ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. എ.എന്‍ ഷംസീര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.കെ രാഗേഷ്, പ്രഫ. റിച്ചാര്‍ഡ് ഹേ എന്നിവര്‍ മുഖ്യാതിഥികളാവും. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ജില്ലാ കലകടര്‍ മീര്‍ മുഹമ്മദ് അലി, […]