Alappey Entertainment Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

വസന്തോല്‍സവം: മത്സരങ്ങളില്‍ പങ്കെടുക്കാനവസരം.

തിരുവനന്തപുരം : ലോകകേരള സഭയോടനുബന്ധിച്ച് ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോല്‍സവം പരിപാടിയോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനവസരം. പതിനായിരത്തില്‍പ്പരം പുഷ്പ സസ്യജാലങ്ങളുടെ പ്രദര്‍ശനത്തിലൂടെ കനകക്കുന്നില്‍ വസന്തം വിരിയിക്കുന്ന വര്‍ണാഭമായ കാഴ്ചകള്‍ക്കൊപ്പം വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബോണ്‍സായ് ചെടികളുടെ പ്രദര്‍ശനവും മത്സരങ്ങളും മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. വ്യക്തികള്‍, നഴ്‌സറികള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. വ്യക്തികള്‍ കുറഞ്ഞത് അഞ്ചും നഴ്‌സറികളും സ്ഥാപനങ്ങളും കുറഞ്ഞത് പത്ത് ബോണ്‍സായികളും പ്രത്യേകം നിര്‍ദ്ദേശിക്കുന്ന പവലിയനുകളില്‍ ജനുവരി […]

Crime Entertainment India Kerala

ഡ​ൽ​ഹി മെ​ട്രോ ട്രെ​യി​ൻ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ ട്രെ​യി​ൻ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ക്രി​സ്മ​സ് ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മ​ജ​ന്ത ലൈ​നി​ലൂ​ടെ ഓ​ടി​യ ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ടെ ട്രെ​യി​ൻ മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

Alappey Crime Entertainment Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Technology Thrissur Trivandrum Wayanad

നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍.

തിരുവനന്തപുരം: പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍. ദുരിതബാധിതരോട് വേലിക്കെട്ടിനകത്തു നിന്നു മോദി കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. കണ്ണന്താനം തന്നെയാണ് വിവര്‍ത്തനം ചെയ്തുകൊടുക്കുന്നത്. എന്നാല്‍ മോദിയുടെ വലതുവശത്തായി ക്യാമറയ്ക്ക് മറയായാണ് കണ്ണന്താനം നിന്നത്. ആദ്യം കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോണ്ടി നോക്കി. കാര്യമുണ്ടായില്ല, രണ്ടാമത് ഇളക്കി നോക്കി. ഇതുകൊണ്ടും കാര്യമില്ലെന്നു കണ്ട ഉദ്യോഗസ്ഥര്‍ കണ്ണന്താനത്തെ പറഞ്ഞുമനസ്സിലാക്കി മോദിയുടെ ഇടത്തുവശത്ത് നിര്‍ത്തുകയായിരുന്നു. […]

Alappey Entertainment Ernakulam Gulf Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad World

കരിപ്പൂരില്‍ വലിയ വി്മാനങ്ങള്‍ ഇറക്കണം: ലീഗ് എം പിമാര്‍ വ്യോമയാന മന്ത്രിയെ കണ്ടു.

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം പിമാര്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ സന്ദര്‍ശിച്ചു. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാക്കളും, എം പിമാരുമായി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. മന്ത്രിയുടെ ഓഫിസിലെത്തിയ സംഘം വിമാനത്താവളത്തിലെ നിലവിലെ സ്ഥിതി അദ്ദേഹത്തെ […]

Alappey Entertainment Ernakulam Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

കേരളം സമര്‍പ്പിച്ചത് 7340 കോടിയുടെ പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി.

തിരുവനന്തപുരം : ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. […]

Entertainment Gulf Kannur Kerala UAE

കണ്ണൂർ സിറ്റി നീർച്ചാൽ പ്രദേശവാസികൾ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു.

ദുബൈ : യു.എ.ഇയിലെ കണ്ണൂർ സിറ്റി നീർച്ചാൽ പ്രദേശവാസികൾ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു. കൂട്ടായ്മയുടെ ഉദ്ഘാടനം ഹുസൈൻ അറക്കകത്ത് നിർവ്വഹിച്ചു. സി.എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സകരിയ ദാരിമി, ജലാൽ ദാരിമി, മഹ്ഷൂഖ് അറക്കകത്ത്, ആരിഫ് അബൂബക്കർ, മുനീർ ഐക്കോടിച്ചി, തൻസീർ കാളിയാറകാത്ത്, നിജാസ് അബൂബക്കർ, സി.റാഷിദ് സംസാരിച്ചു. ഹാരിഫ് അബൂബക്കർ പ്രസിഡണ്ടായും മുനീർ ഐക്കോടിച്ചി ജ. സെക്രട്ടറിയായും മഹ്ഷൂഖ് അറക്കകത്ത് ഓർഗനൈസേഷൻ സെക്രട്ടറിയായും ആരിഫ് പട്ടേൽ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : സമീർ ടി.കെ, […]

Alappey Entertainment Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Sports Thrissur Trivandrum Wayanad

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം.

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം. കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒരൊറ്റ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. റിനോ ആന്റോയുടെ ക്രോസിൽ നിന്ന് ഫ്ളെയിങ് ഹെഡ്ഡറിലൂടെ വിനീത് വല കുലുക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിൽ ആവേശവും നാടകീയതയും നിറഞ്ഞുനിന്നപ്പോൾ രണ്ടാം പകുതി ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള ഉരസലിനും വേദിയായി.

Crime Entertainment India

ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ്‌പോള്‍.

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വേകള്‍. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. ഭരണം നിലനിര്‍ത്താനാവുമെങ്കിലും ബിജെപിയുടെ വോട്ട് ശതമാനം കുറയുമെന്നും കോണ്‍ഗ്രസിനു നില മെച്ചപ്പെടുത്താന്‍ കഴിയുമെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സര്‍വേകള്‍ പറയുന്നു.

Entertainment India Kerala

രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി.

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽഗാന്ധക്ക് ആശംസകൾ നേർന്നത്.

Entertainment India

വിരാ​ട് കോ​ഹ്‍ലി വിവാഹിതയായി.

ന്യൂഡൽഹി : ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വിരാ​ട് കോ​ഹ്‍ലിയും ബോ​ളി​വു​ഡ് ന​ടി അ​നു​ഷ്ക ശ​ർ​മ​യും വിവാഹിതരായി. ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ന്ന​തെ​ന്ന് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ബ​ന്ധു​ക്ക​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.