Entertainment India Kerala Others Sports UAE Uncategorized World

തെരുവില്‍ പാട്ടുപാടുന്ന യാചകനായി വേഷമിട്ട സോനു നിഗത്തിന് ആഹാരം കഴിക്കാന്‍ വഴിയാത്രക്കാരൻ നൽകിയത് 12 രൂപ.

ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ഇതാ സമാന പ്രഛന്ന വേഷവുമായി ബോളിവുഡിലെ വിഖ്യാത പാട്ടുകാരന്‍ സോനു നിഗവും. തെരുവില്‍ പാട്ടുപാടുന്ന യാചകനായി വേഷമിട്ട സോനു നിഗത്തിന് ആഹാരം കഴിക്കാന്‍ ഒരാള്‍ 12 രൂപ പോലും നല്‍കി.യൂ ട്യൂബിന്റെ സാമൂഹ്യപരീക്ഷണ പരിപാടിയായ ‘ബീയിംഗ് ഇന്ത്യനി’ ല്‍ ആയിരുന്നു സോനുനിഗം ഭിക്ഷക്കാരനായത്. പാട്ടുപാടി അന്നം തേടുന്ന ഒരു യാചകന്റെ വേഷത്തില്‍ തിരക്കേറിയ തെരുവിലെ ഒരിടത്ത് ഇരുന്ന് ഹാര്‍മോണിയം വായിച്ചു പാട്ടു പാടിയ സോനു നിഗത്തിന് പെട്ടെന്ന് തന്നെ ആളെ […]

Entertainment Kerala Kozhikode Obituary

നാടക,സിനിമ,സീരിയൽ താരം മുരുകേഷ് കാക്കൂർ അന്തരിച്ചു.

കോഴിക്കോട്: നാടക,സിനിമ,സീരിയൽ താരം മുരുകേഷ് കാക്കൂർ (47) അന്തരിച്ചു. സംസ്കാരം ഇന്ന് നാലു മണിക്ക് കാക്കൂരിലെ വസതിയിൽ. 2012ൽ മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, ദേവരാഗം, വൃന്ദാവനം തുടങ്ങിയ നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സൈഗാൾ പാടുകയാണ് എന്ന സിനിമയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

Entertainment Gulf Kannur Others Sports UAE

മുസാഫിർ എഫ്.സി സ്നേഹ സംഗമവും ഒന്നാം വാര്‍ഷികവും നടത്തി.

അബുദാബി:കണ്ണൂർ ജില്ലയിലെ പ്രശസ്ത ക്ലബായ മുസാഫിർ എഫ്.സി യു എ ഇ ഘടകം ഒന്നാം വാർഷികവും സേനഹസംഗമവും നടത്തി. കുട്ടികള്‍ക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന കലാകായിക മത്സരങ്ങൾ നടന്നു. അബുദാബി കോർണീഷിലെ സാട്കോ ഫാമിലി പാർക്കിൽ നടന്ന ചടങ്ങിൽ മുസാഫിർ എഫ്.സി ചെയർമാൻ പി.കെ ഹസ്സൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ സയ്യിദ് ഷഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആഷിഖ്, തമീം ഹാജി, നിയാസ് ഇ.ടി.വി, മുസ്തഫ എന്നിവർ ആശംസ പ്രസംഗം നടത്തി. സര്ഫ്രാസ് സ്വാഗതവും, അഷ്‌റഫ്‌ […]

Entertainment Gulf UAE

അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി.

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ 2016 – 2017 ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജെ. ഗോപികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസിയിലെ സെക്കന്റ് സെക്രട്ടറി കപില്‍ രാജ്, അബുദാബി കമ്മ്യൂണിറ്റി പോലീസ് മേധാവി അബ്ദുല്‍ ബഹാദുര്‍ഖാന്‍, ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് വര്‍ഗ്ഗീസ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് ബി. […]

Crime Entertainment Kerala Kollam Obituary Trivandrum

ഏഷ്യാനെറ്റ് എഫ്‌.ഐ.ആര്‍ അവതാരകൻ അനീഷ്ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്നും ഏഷ്യാനെറ്റിലെ  എഫ്‌. ഐ. ആര്‍ എന്ന പരിപാടിയുടെ അവതാരകനുമായ  അനീഷ്ചന്ദ്രനെ (34) റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ അനീഷ് മംഗളം ദിനപത്രത്തിലൂടെയാണ് മാധ്യമരംഗത്തെത്തിയ കൈരളി ചാനലിലും മാതൃഭൂമി ദിനപത്രത്തിലും പ്രവര്‍ത്തിച്ചിരുന്നു.

Entertainment Ernakulam Kerala Others

    കൊച്ചി: മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പത്തനാപുരത്ത് പ്രചരണത്തിനിറങ്ങിയതിനെ തുടര്‍ന്ന് അമ്മ സംഘടനയില്‍ നിന്ന് നടന്‍ സലീംകുമാര്‍ രാജിവച്ചത് വ്യക്തിപരമായ കാര്യമാണെന്ന് സെക്രട്ടറി ഇടവേള ബാബു. അമ്മയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്ന് പറഞ്ഞ ബാബു താരങ്ങള്‍ പത്തനാപുരത്ത് പോകരുതെന്ന് സംഘടനാ യോഗങ്ങളില്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.          

Entertainment Gulf Kannur Kerala Others Sports UAE

മയ്യിൽ സ്വർണ്ണ കപ്പ് സംയുക്ത ജേതാക്കൾ

കണ്ണൂർ : സി വി കുഞ്ഞപ്പ  മാസ്റ്റർ സ്മാരക   മയ്യിൽ സ്വർണ്ണ  കപ്പ് മുസഫിർ എഫ്സിയും ഹിറ്റാച്ചി തൃക്കരിപ്പൂറും സംയുക്ത ജേതാക്കൾ ആയി. ഇന്നലെ നടന്ന വാശി യേറിയ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി ഇരുടീമുകളും സംയുക്ത ജേതാക്കളായി.  ഈ സീസണിലെ തുടക്കക്കാരാണ് മുസാഫിർ എഫ് സി രാമന്തളി.  2016 സീസണിൽ നാലമത്തെ സെവൻസ് കളിയാണ് മയ്യിൽ സേവൻസിൽ മുസാഫികളിച്ചത്. ഹിറ്റാച്ചി എന്ന ശക്തരായ ടീമിനെ പിടിച്ചു കെട്ടാൻ അവർക്കായി ഇളംബച്ചി ജനകീയ സവന്സിൽ മുസാഫിർ എഫ് സി രണ്ടാം സ്ഥാനം നേടിയിരുന്നു. […]