Gulf Obituary Saudi Arabia

കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ അടക്കം 15 തൊഴിലാളികൾ മരിച്ചു.

കുവൈത്ത് സിറ്റി : കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ അടക്കം 15 തൊഴിലാളികൾ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി സനീഷ്, കായകുളം കറ്റാനം സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. മരിച്ച 15 പേരിൽ ആറ് പേരും ഇന്ത്യക്കാരാണ്.എണ്ണ ഖനനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോൺട്രാക്ട് കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചവരെല്ലാം. തെക്കൻ കുവൈത്തിൽ ബർഗാൻ എണ്ണപാടത്തിന് സമീപത്ത് ഉച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പെട്ട ബസുകളിലൊന്നിന്റെ ഡ്രൈവർ ഇന്ത്യക്കാരനാണ്. ഇയാൾ പരിക്കുകളോടെ അദ് ആൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Crime Gulf UAE

റോഡിൽ ചവർ വലിച്ചെറിയുന്നതിന് 500 ദിർഹം പിഴ.

ദുബൈ : റോഡിൽ ചവർ വലിച്ചെറിയുന്നതിന് 500 ദിർഹം പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി. ചായകുടിച്ചു പേപ്പർ കപ്പുപോലും ഇനി വഴിയരികിൽ കളയാനാകില്ല. ഇത് മാത്രമല്ല ച്യൂയിംഗം റോഡിൽ തുപ്പാനും പാടില്ല. ഇതിനും സമാനമായ പിഴ ഈടാക്കും.

Entertainment Gulf Health India Kerala World

മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റജബ് ഒന്ന്.

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റജബ് ഒന്നാണെന്നും ഏപ്രില്‍ 14ന് (ശനി) റജബ് 27 ആണെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ […]

Gulf

പ്രവാസി ഗായകന്റെ സംഗീത ആൽബം ഹിറ്റ് ചാർട്ടിലേക്ക്.

അബുദാബി : സംഗീത വേദികളിലൂടെയും റേഡിയോ റിയാലിറ്റി ഷോ കളിലൂടെയും യു. എ. ഇ. യിലെ സംഗീത പ്രേമികൾക്ക് സുപരിചിതനായ ഗായകൻ അസീം കണ്ണൂർ പാടി അഭിനയിച്ച ‘കണ്ണൂരിലെ മൊഞ്ചത്തി’ എന്ന സംഗീത ദൃശ്യാവിഷ്‌കാരം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതിക്കുന്നു. https://www.youtube.com/watch?v=iJA1VrLk_PQ&list=RDiJA1VrLk_PQ&t=40 അബുദാബി ലുലു ഗ്രൂപ്പിലെ ജീവനക്കാരനായ അസീമിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് കൂട്ടായി ക്കൊണ്ട് പ്രവാസി യായ അൻസാർ ഹുസ്സൈൻ കൊല്ലം ഇതിന്റെ നിർമ്മാണം ഏറ്റെടുത്തു. പൂർണ്ണ മായും കണ്ണൂരിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ […]

Gulf Obituary UAE World

തുർക്കി വിമാനം ഇറാനിൽ തകർന്നുവീണു.

ടെഹ്റാൻ: ഷാർജയിൽ നിന്ന് ഇസ്താംബൂളിലേക്ക് വരികയായിരുന്ന സ്വകാര്യ തുർക്കി വിമാനം ഇറാനിൽ തകർന്നുവീണു.11 പേർ മരിച്ചതായാണ് വാർത്താ ഏജൻസികൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ഇറാന്റെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ഷഹ്ർ ഇ കോർദിലാണ് വിമാനം തകർന്നു വീണത്. പതിനൊന്ന് മുതൽ 20 യാത്രികർ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

Gulf India Kerala

മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു.

ന്യൂഡൽഹി : മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസലോകത്തു നിന്നുള്ള ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് നടപടി. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും ഒറ്റ നിരക്ക് മാത്രമാകും ഇനി ഈടാക്കുക. എയര്‍ ഇന്ത്യക്കു പുറമെ മറ്റു വിമാന കമ്പനികളും ഇതു പിന്തുടര്‍ന്നേക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രാത്രി ദുബൈയില്‍ നടക്കുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

Gulf India UAE

നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തി; സംസ്കാരം ബുധനാഴ്ച.

മുംബൈ : നടി ശ്രീദേവിയുടെ മൃതദേഹം മുംബയിലെ അന്ധേരിയിലുള്ള വസതിയിലെത്തിച്ചു. ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി, ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ ബുധനാഴ്ച വൈകിട്ട് സംസ്‌കാരം നടക്കും.

Entertainment Gulf India UAE

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും.

മുംബൈ : അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. യു.എ.ഇ.യിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു മരണം. മൃതദേഹം ദുബായിൽ നിന്നും ഇന്ന് പ്രത്യേക വിമാനത്തിൽ മുംബൈയിൽ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലും ഇവർക്ക് വീടുകളുണ്ട്. ഇവിടേക്ക് രാവിലെയോടെ ആരാധകർ എത്തിക്കൊണ്ടിരിക്കുകയാണ്.

Entertainment Gulf Kannur Kerala UAE

കെ.എം.സി.സി കലോത്സവത്തില്‍ കണ്ണൂരിന് കിരീടം.

അബുദാബി: അബുദാബി സംസ്ഥാന കെ.എം.സി.സി രണ്ട് ദിവസങ്ങളിലായി നടത്തിയ കലോത്സവത്തില്‍ കണ്ണൂരിന് കിരീടം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന കലോത്സവത്തില്‍ 50 പോയന്റ് നേടിയാണ് കണ്ണൂര്‍ ജില്ലാ കെഎംസിസി ഒന്നാം സ്ഥാനം നേടിയത്. മലപ്പുറം ജില്ല 41 പോയന്റ് നേടി രണ്ടാം സ്ഥാനവും, തൃശൂര്‍ ജില്ല 26 പോയന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലയിലെ നസീര്‍ രാമന്തളിയെ കലാപ്രതിഭയായും, കോഴിക്കോട് ജില്ലയിലെ ഷാഹിദ് അത്തോളിയെ മികച്ച നടനായും തിരെഞ്ഞെടുത്തു.

Gulf Kerala Obituary UAE

മാധ്യമ പ്രവർത്തകൻ വി.എം. സതീഷ്​ അന്തരിച്ചു.

ദുബൈ: രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ സാമൂഹിക രംഗത്ത്​ നിറ സാന്നിധ്യമായിരുന്ന വി.എം. സതീഷ്​ (54) അന്തരിച്ചു. ബുധനാഴ്​ച രാത്രി അജ്​മാനിലെ ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ ദിവസം സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയ സതീഷിന്​ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന്​ ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയിരുന്നു. എന്നാൽ രാത്രിയോടെ സ്​ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം ഇത്തിത്താനം വഴിപ്പറമ്പിൽ മാധവ​െൻറയും തങ്കമ്മയുടെയും മകനായ സതീഷ്​ ബോംബേ ഇന്ത്യൻ എക്​സ്​പ്രസിലൂടെയാണ്​ മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്​. ഒമാൻ ഒബ്സർവർ പ​ത്രത്തിൽ നിന്നാണ്​ യു.എ.ഇയിൽ എത്തുന്നത്​. […]